ഞാന്‍ ബിക്കിനി ധരിക്കുന്നത് തടയാന്‍ സെയ്ഫ് ആരാണ് ; പൊട്ടിത്തെറിച്ച് കരീന

ഞാന്‍ ബിക്കിനി ധരിക്കുന്നത് തടയാന്‍ സെയ്ഫ് ആരാണ് ; പൊട്ടിത്തെറിച്ച് കരീന
അമ്മയായ ശേഷം താന്‍ ബിക്കിനി ധരിച്ചതിനെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ഉയര്‍ത്തിയവര്‍ക്ക് മറുപടിയുമായി കരീന. അര്‍ബ്ബാസ് അവതാരകനായ വെബ് സീരിയലില്‍ തന്നെയായിരുന്നു ഈ ചോദ്യത്തിനും കരീനയുടെ മറുപടിയെത്തിയത്. കുറച്ച് നാള്‍ മുമ്പ് കരീനയും സെയ്ഫും തൈമൂറും അവധിക്കാലം ആഘോഷിക്കാനായി യാത്രകള്‍ നടത്തിയിരുന്നു. രാജ്യത്തിന് അകത്തും പുറത്തുമായി പല സ്ഥലങ്ങള്‍ ഇവര്‍ സന്ദര്‍ശിച്ചു. സെയ്ഫിന്റെ സഹോദരി സോഹയും ഭര്‍ത്താവും മകളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഈ യാത്രക്കിടയില്‍ പകര്‍ത്തിയ ചിത്രം പങ്കുവച്ചപ്പോഴാണ് കരീനയ്ക്ക് നേരെ സൈബര്‍ ആക്രമണമുണ്ടായത്.

താഴെ വന്ന കമന്റ് അര്‍ബാസ് ഖാന്‍ വായിച്ചു. നരകത്തിലേക്ക് പോകൂ സെയ്ഫ് അലിഖാന്‍. ഭാര്യ ബിക്കിനി ധരിക്കുമ്പോള്‍ നിങ്ങള്‍ക്ക് നാണക്കേട് തോന്നുന്നില്ലേ, അര്‍ബാസ് ഖാന്‍ ഈ കമന്റ് വായിച്ച ഉടനെ കരീനയുടെ മറുപടിയും വന്നു. ' ഞാന്‍ ബിക്കിനി ധരിക്കുന്നത് തടയാന്‍ സെയ്ഫ് ആരാണ്. നീ എന്തുകൊണ്ടാണ് ബിക്കിനി ധരിക്കുന്നത് എന്നു സെയ്ഫ് ചോദിക്കുന്ന ബന്ധമാണ് ഞങ്ങളുടേത് എന്ന് ഇതുവരെ തോന്നിയിട്ടില്ല. അദ്ദേഹം എന്നെ വിശ്വസിക്കുന്നു. ഞാന്‍ ബിക്കിനി ധരിക്കുന്നുവെങ്കില്‍ അതിനൊരു കാരണമുണ്ടാകുമെന്നും കരീന പറഞ്ഞു .

Other News in this category4malayalees Recommends