എടിഎമ്മില്‍ വച്ച് കത്തികാട്ടി പണം കവര്‍ന്നു ; അക്കൗണ്ട് ബാലന്‍സ് ശൂന്യമെന്ന് അറിഞ്ഞപ്പോള്‍ പണം തിരിച്ചുനല്‍കി കള്ളന്‍

എടിഎമ്മില്‍ വച്ച് കത്തികാട്ടി പണം കവര്‍ന്നു ; അക്കൗണ്ട് ബാലന്‍സ് ശൂന്യമെന്ന് അറിഞ്ഞപ്പോള്‍ പണം തിരിച്ചുനല്‍കി കള്ളന്‍
എടിഎമ്മില്‍ എത്തിയ യുവതി പണമെടുത്ത ശേഷം തിരിയാന്‍ തുടങ്ങിയപ്പോഴാണ് മോഷ്ടാവ് പിന്നിലെത്തുന്നത്. കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിയുടെ കൈയ്യിലുള്ള പണം പിടിച്ചുവാങ്ങുന്ന മോഷ്ടാവിനോട് യുവതി എന്തൊക്കെയോ അപേക്ഷിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

അക്കൗണ്ട് ശൂന്യമാണെന്നും കണ്ടയുടനെ യുവതിയ്ക്ക് പണം തിരിച്ചുനല്‍കി ചിരിച്ചുകൊണ്ട് മോഷ്ടാവ് പോകുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഇയാളിപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ചൈനയിലെ ഈ കള്ളനിപ്പോള്‍ വാര്‍ത്താ താരമാണ്.

യുവതിയുടെ കൈയ്യില്‍ 2500 യുവാനാണ് ആകെ ഉണ്ടായിരുന്നത്. ഇക്കാര്യം യുവതി മോഷ്ടാവിനോട് ആവര്‍ത്തിച്ച് പറയുന്നുണ്ട്. തുടര്‍ന്ന് യുവതിയുടെ അഭ്യര്‍ത്ഥന മാനിച്ച് കൗണ്ടറിലെ സ്‌ക്രീനില്‍ യുവതിയുടെ അക്കൗണ്ട് ചെക്ക് ചെയ്ത് പണം തിരിച്ചുനല്‍കുകയായിരുന്നു .


Other News in this category4malayalees Recommends