കാനഡയിലെ ടെപററി വര്‍ക്കര്‍മാര്‍ക്കായി കാനഡ 2000 പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം സ്‌പേസുകള്‍ പ്രഖ്യാപിച്ചു; പിആര്‍ പാത്ത്‌വേ ലഭ്യമാകുന്നതിനുള്ള സുവര്‍ണാവസരം; കാഡ് സിയില്‍ ക്ലാസിഫൈ ചെയ്തിരിക്കുന്ന ഇന്റര്‍മീഡിയറ്റ് സ്‌കില്‍സുള്ളവര്‍ക്ക് പ്രയോജനപ്രദം

കാനഡയിലെ ടെപററി വര്‍ക്കര്‍മാര്‍ക്കായി കാനഡ 2000 പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം സ്‌പേസുകള്‍ പ്രഖ്യാപിച്ചു; പിആര്‍ പാത്ത്‌വേ ലഭ്യമാകുന്നതിനുള്ള സുവര്‍ണാവസരം; കാഡ് സിയില്‍ ക്ലാസിഫൈ ചെയ്തിരിക്കുന്ന ഇന്റര്‍മീഡിയറ്റ് സ്‌കില്‍സുള്ളവര്‍ക്ക് പ്രയോജനപ്രദം
ടെപററി വര്‍ക്കര്‍മാര്‍ക്കായി കാനഡ 2000 പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം സ്‌പേസുകള്‍ പ്രഖ്യാപിച്ചു. ഇന്റര്‍മീഡിയറ്റ് സ്‌കില്‍ ലെവലിലുള്ള വര്‍ക്കര്‍മാര്‍ക്ക് പിആര്‍ പാത്ത് വേ പ്രദാനം ചെയ്യാന്‍ പര്യാപ്തമായ സ്‌പേസുകളായിരിക്കുമിത്. ഇതിലൂടെ 2000 ടെംപററി ഫോറിന്‍ വര്‍ക്കര്‍മാര്‍ക്ക് ഈ വര്‍ഷം പിആര്‍ ലഭിക്കും. പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം അഥവാ പിഎന്‍പിയില്‍ ഭാഗഭാക്കാകുന്ന പ്രൊവിന്‍സുകള്‍ക്കും ടെറിട്ടെറികള്‍ക്കും ഒരു നിശ്ചിത എണ്ണം ഉദ്യോഗാര്‍ത്ഥികളെ ഓരോ വര്‍ഷവും കനേഡിയന്‍ പിആറിനായി ഇമിഗ്രേഷന്‍ കാന്‍ഡിന്റേറ്റുകളായി നോമിനേറ്റ് ചെയ്യാന്‍ സാധിക്കും.

പ്രാദേശിക തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നതിനായിരിക്കും ഇവരെ പ്രയോജനപ്പെടുത്തുന്നത്.മാര്‍ച്ച് 12ന് ഇഷ്യൂ ചെയ്തിരിക്കുന്ന ന്യൂസ് റിലീസിലാണ് ഗവണ്‍മെന്റ് ഓഫ് കാനഡ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. നാഷണല്‍ ഒക്യുപേഷണല്‍ കോഡ് സിയില്‍ ക്ലാസിഫൈഡ് ചെയ്തിരിക്കുന്ന ഇന്റര്‍മീഡിയറ്റ് സ്‌കില്‍സുകളുള്ളതും കാനഡയിലെ സമൂഹവുമായി കൂടിച്ചേര്‍ന്നതുമായ ടെംപററി ഫോറിന്‍ വര്‍ക്കേസിന് വേണ്ടിയാണ് അധികമായി 2000 പിഎന്‍പി സ്‌പേസുകള്‍ ഏര്‍പ്പെടുത്തുന്നതെന്ന് ഗവണ്‍മെന്റ് ഈ റിലീസിലൂടെ വ്യക്തമാക്കുന്നു.

താല്‍ക്കാലിക വിദേശ തൊഴിലാളികള്‍ കാനഡയിലെ ദീര്‍ഘകാല തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഇവിടുത്തെ സമ്പദ് വ്യവസ്ഥയ്ക്ക് നിര്‍ണായകമായ സംഭാവനകള്‍ നല്‍കുന്നുവെന്നുമാണ് കനേഡിയന്‍ മിനിസ്റ്റര്‍ ഓഫ് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പായ അഹമ്മദ് ഹുസൈന്‍ എടുത്ത് കാട്ടുന്നത്. അതിനാല്‍ ഇവര്‍ക്ക് പിആര്‍ ലഭിക്കുന്നതിന് അവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും അത് ലക്ഷ്യം വച്ചുള്ളതാണ് പുതിയ നീക്കമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

Other News in this category



4malayalees Recommends