യുഎസ് ഇന്ത്യയടക്കമുള്ളിടങ്ങളിലെ ഓവര്‍സീസ് ഇമിഗ്രേഷന്‍ ഓഫീസുകള്‍ അടച്ച് പൂട്ടാന്‍ പദ്ധതിയിടുന്നു; പ്രാഥമിക ഘട്ടത്തില്‍ 20 രാജ്യങ്ങളിലെ ഓഫീസുകള്‍ക്ക് താഴ് വീഴും; ലക്ഷ്യം മില്യണ്‍ കണക്കിന് ഡോളര്‍ ലാഭിക്കല്‍; അഭയാര്‍ത്ഥികള്‍ക്കുള്ള സര്‍വീസുകളെ ബാധിക്കും

യുഎസ് ഇന്ത്യയടക്കമുള്ളിടങ്ങളിലെ ഓവര്‍സീസ് ഇമിഗ്രേഷന്‍ ഓഫീസുകള്‍ അടച്ച് പൂട്ടാന്‍ പദ്ധതിയിടുന്നു; പ്രാഥമിക ഘട്ടത്തില്‍ 20 രാജ്യങ്ങളിലെ ഓഫീസുകള്‍ക്ക് താഴ് വീഴും; ലക്ഷ്യം മില്യണ്‍ കണക്കിന് ഡോളര്‍ ലാഭിക്കല്‍; അഭയാര്‍ത്ഥികള്‍ക്കുള്ള സര്‍വീസുകളെ ബാധിക്കും
ഓവര്‍സീസ് ഇമിഗ്രേഷന്‍ ഫീല്‍ഡ് ഓഫീസുകള്‍ അടച്ച് പൂട്ടാന്‍ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നുവെന്ന് റിപ്പോര്‍ട്ട്. യുഎസിനു പുറത്തുള്ള ഇമിഗ്രേഷന്‍ സര്‍വീസ് ഓഫീസുകള്‍ അടയ്ക്കുന്നുവെന്നാണ് ദി ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് സൂചന നല്‍കിയിരിക്കുന്നത്. ഇത് വഴി വര്‍ഷം തോറും മില്യണ്‍ കണക്കിന് ലാഭിക്കാനും കുടിയേറ്റ അപേക്ഷകള്‍ പരിഗണിക്കുന്നതില്‍ ഡൊമസ്റ്റിക് ലൊക്കേഷനുകളിലുള്ള കാലതാമസം ഒഴിവാക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുന്നത്.

20 രാജ്യങ്ങളിലെ ഇത്തരം ഓഫീസുകള്‍ നിര്‍ത്തലാക്കുന്ന കാര്യത്തെക്കുറിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്നാണ് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് വക്താവായ ജെസിക്ക കോളിന്‍സ് ചൊവ്വാഴ്ച വ്യക്തമാക്കിയിരിക്കുന്നത്. ബ്രിട്ടന്‍, സൗത്ത് ആഫ്രിക്ക, ഇറ്റലി, ഇന്ത്യ, ഫിലിപ്പീന്‍സ്, ചൈന, മറ്റ് നിരവധി രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ഓഫീസുകളാണ് ഇതിന്റെ ഭാഗമായി അടച്ച് പൂട്ടുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.

ഇവിടങ്ങളില്‍ ഏതാണ്ട് 70ഓളം ജീവനക്കാരാണുള്ളത്. വിദേശത്തെ സര്‍വീസുകളില്‍ ഏത് തരത്തിലുളള ഇടപെടലുകളും ഒഴിവാക്കുന്നതിനായി ഏജന്‍സി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് കോളിന്‍സ് വിശദീകരിക്കുന്നത്.ആംനെസ്റ്റി ഇന്റര്‍നാഷണല്‍ , ഹ്യൂമന്‍ റൈറ്റ്‌സ് ഫസ്റ്റ് എന്നിവയെ പോലുള്ള സംഘടനകള്‍ ഈ നീക്കത്തെ ശക്തമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നു. ഇത്തരം ഓഫീസുകള്‍ അടച്ച് പൂട്ടുന്നതിലൂടെ അഭയാര്‍ത്ഥികള്‍ക്ക് കുറഞ്ഞ സേവനം മാത്രം ലഭിക്കുന്ന ദുരവസ്ഥയുണ്ടാകുമെന്നും ഈ സംഘടനകള്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

Other News in this category4malayalees Recommends