ഓസ്‌ട്രേലിയയിലേക്ക് വിദേശ ജോലിക്കാരെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനായി രണ്ട് പുതിയ വിസ എഗ്രിമെന്റുകള്‍; ഏയ്ജ്ഡ് കെയര്‍ ഫെസിലിറ്റികള്‍ക്കും റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷനുകള്‍ക്കും ഫോറിന്‍ വര്‍ക്കേര്‍സിനെ കൊണ്ടു വരാനാവും; കുടിയേറ്റക്കാര്‍ക്ക് ഗുണകരം

ഓസ്‌ട്രേലിയയിലേക്ക് വിദേശ ജോലിക്കാരെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനായി രണ്ട് പുതിയ വിസ എഗ്രിമെന്റുകള്‍; ഏയ്ജ്ഡ് കെയര്‍ ഫെസിലിറ്റികള്‍ക്കും റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷനുകള്‍ക്കും ഫോറിന്‍ വര്‍ക്കേര്‍സിനെ കൊണ്ടു വരാനാവും; കുടിയേറ്റക്കാര്‍ക്ക് ഗുണകരം
വിദേശ ജോലിക്കാരെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനായി ഓസ്‌ട്രേലിയ രണ്ട് പുതിയ റൂട്ടുകള്‍ ആരംഭിച്ചു.ഇത് രാജ്യത്തെ മള്‍ട്ടികള്‍ച്ചറല്‍ കമ്മ്യൂണിറ്റികളെ പിന്തുണക്കുന്ന പുതിയ ലേബര്‍ എഗ്രിമെന്റുകളായിരിക്കുമിതെന്നാണ് റിപ്പോര്‍ട്ട്.റീലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഇന്‍ ഓസ്‌ട്രേലിയ, ഏയ്ജ്ഡ് കെയര്‍ സെക്ടര്‍ ഇന്‍ ഓസ്‌ട്രേലിയ എന്നിങ്ങനെയുള്ള രണ്ട് വിസ എഗ്രിമെന്റുകളാണ് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ഡേവിഡ് കോള്‍മാന്‍ ലോഞ്ച് ചെയ്തിരിക്കുന്നത്.

ഏയ്ജ്ഡ് കെയര്‍ സെക്ടറിനുള്ള പുതിയ ലേബര്‍ എഗ്രിമെന്റിലൂടെ രാജ്യത്തെ ഏയ്ജ്ഡ് കെയര്‍ ഫെസിലിറ്റികള്‍ക്ക് വിദേശ കെയറര്‍മാരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ അവസരമൊരുക്കും. ഓസ്‌ട്രേലിയന്‍ സമൂഹത്തിലെ പ്രായമായവരെ പരിചരിക്കുന്നതിനുള്ള പ്രസക്തമായ കഴിവുകളുള്ളവരെയായിരിക്കും വിദേശങ്ങളില്‍ നിന്നും ഇതിലൂടെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കുന്നത്. ഏയ്ജ്ഡ് കെയര്‍ വര്‍ക്കര്‍ ഒക്യുപേഷന്‍ ഓസ്‌ട്രേലിയന്‍ ഷോര്‍ട്ട് ലിസ്റ്റ് ഓഫ് ഒക്യുപേഷനില്‍ ഇല്ല. എന്നാല്‍ പുതിയ എഗ്രിമെന്റുകളിലൂടെ വിദേശ തൊഴിലാളികളെ ഇതിലൂടെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കും.

ഓസ്‌ട്രേലിയക്ക് വിവിധ ഭാഷകള്‍ സംസാരിക്കുന്ന കെയറര്‍മാരെ ആവശ്യമുണ്ടെന്നാണ് പുതിയ എഗ്രിമെന്റ് പ്രഖ്യാപിച്ച് കൊണ്ട് കോള്‍മാന്‍ വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ നിരവധി പ്രായമായവര്‍ ഡിമെന്‍ഷ്യ മൂലം പാടുപെടുന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.പുതിയ എഗ്രിമെന്റിലൂടെ ഫെസിലിറ്റികള്‍ക്ക് ഫോറിന്‍ കെയറര്‍മാരെ ഒരു ടെംപററി സ്‌കില്‍ ഷോര്‍ട്ടേജ് (ടിഎസ്എസ്) വിസക്കായി സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഇതേ സ്‌കില്ലുകളുള്ളവരെ ഓസ്‌ട്രേലിയയില്‍ നിന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ഫെസിലിറ്റികള്‍ തെളിവ് നല്‍കേണ്ടതുണ്ട്.

ഇതിന് പുറമെ റീലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഇന്‍ ഓസ്‌ട്രേലിയ എന്ന മറ്റൊരു പുതിയ എഗ്രിമെന്റും കോള്‍മാന്‍ ലോഞ്ച് ചെയ്തിരിക്കുന്നു.ഇതിലൂടെ രാജ്യത്തെ റിലീജിയര്‍ ഇന്‍സ്റ്റിറ്റിയൂഷനുകള്‍ക്ക് ഈ തൊഴിലിലേക്ക് വിദേശ തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കും. നിലവിലുള്ള മിനിസ്റ്റര്‍ ഓഫ് റിലീജിയന്‍ ഒക്യുപേഷനെ ഇത് വികസിപ്പിക്കുകയും ചെയ്യും. രണ്ട് വിസ എഗ്രിമെന്റുകളും മാര്‍ച്ച് 11 മുതലാണ് നിലവില്‍ വന്നിരിക്കുന്നത്.

Other News in this category



4malayalees Recommends