ചര്‍ച്ച് ബില്ലിനെതിരേ ചിക്കാഗോയില്‍ വന്‍ പ്രതിക്ഷേധം

ചര്‍ച്ച് ബില്ലിനെതിരേ ചിക്കാഗോയില്‍ വന്‍ പ്രതിക്ഷേധം
ചിക്കാഗോ: കേരളത്തിലെ ക്രൈസ്തവ സഭാ സ്വത്തുക്കളുടേയും, സ്ഥാപനങ്ങളുടേയും ഭരണം സഭാധികാരികളുടെ കൈയ്യില്‍ നിന്നെടുത്ത് സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കുകയെന്നത ഗൂഢലക്ഷ്യത്തോടെ കേരള നിയമ പരിഷ്‌കരണ കമ്മീഷന്‍ പുറപ്പെടുവിച്ച കരട് ബില്ലിനെതിരേ എസ്.എം.സി.സി ചിക്കാഗോ ചാപ്റ്റര്‍ അതിയായ ആശങ്കയും ശക്തമായ പ്രതിക്ഷേധവും രേഖപ്പെടുത്തി.


ഭരണഘടന ഉറപ്പു നല്‍കുന്ന മൗലീക അവകാശങ്ങളെ നിഷേധിക്കുന്നതും മതനിരപേക്ഷതയ്ക്കു നിരക്കാത്തതുമായ നിയമ നിര്‍മ്മാണത്തില്‍ നിന്നും കേരള നിയമ പരിഷ്‌കാര കമ്മീഷന്‍ പിന്മാറണമെന്നും എസ്.എം.സി.സി നേതൃത്വം ആവശ്യപ്പെട്ടു.


ആന്റോ കവലയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷിബു അഗസ്റ്റിന്‍, സണ്ണി വള്ളിക്കളം, കുര്യാക്കോസ് ചാക്കോ, മേഴ്‌സി കുര്യാക്കോസ്, ഷാജി കൈലാത്ത്, ബിജി കൊല്ലാപുരം, സജി വര്‍ഗീസ്, ടോം വെട്ടികാട്ട്, ജോസഫ് നാഴിയംപാറ, ഷിജി ചിറയില്‍, ജാസ്മിന്‍ ഇമ്മാനുവേല്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.Other News in this category4malayalees Recommends