കരാറില്ലാതെ ബ്രക്‌സിറ്റ് പാസാക്കാനുള്ള നീക്കം വോട്ടിനിട്ട് തള്ളി ; ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് വൈകാന്‍ സാധ്യത

കരാറില്ലാതെ ബ്രക്‌സിറ്റ് പാസാക്കാനുള്ള നീക്കം വോട്ടിനിട്ട് തള്ളി ; ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് വൈകാന്‍ സാധ്യത
ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് വൈകാന്‍ സാധ്യത. കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള നീക്കം ബ്രിട്ടീഷ് പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളി. ഇതേതുടര്‍ന്ന് ബ്രെക്‌സിറ്റ് വൈകിപ്പിക്കുന്നതിന് അംഗീകാരം തേടി ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കും. ബ്രെക്‌സിറ്റ് കരാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളിയതിന് പിന്നാലെയാണ് കരാറില്ലാതെ പുറത്തുപോകുന്ന പ്രമേയത്തിന് അംഗീകരം തേടി സര്‍ക്കാര്‍ രംഗത്തെത്തിയത്.

എന്നാല്‍ സര്‍ക്കാര്‍ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കും മുന്നേ, ലേബര്‍ പാര്‍ട്ടി പ്രതിനിധി വെറ്റ് കൂപ്പര്‍ കൊണ്ടുവന്ന ഭേദഗതി പാസ്സായി. ഒരു സാഹചര്യത്തിലും കരാറില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കരുതെന്ന ഭേദഗതി പാസ്സായതോടെ സര്‍ക്കാര്‍ വെട്ടിലായി. ഇതേതുടര്‍ന്ന് സ്വന്തം പ്രമേയത്ത് എതിര്‍ത്ത് വോട്ട് ചെയ്യാന്‍ കണ്‍സര്‍വേറ്റീവ് എംപിമാരോട് സര്‍ക്കാര്‍ ആവശ്യപ്പെടുന്ന നാടകീയ കാഴ്ചയ്ക്കും പാര്‍ലമെന്റ് സാക്ഷ്യം വഹിച്ചു.

വോട്ടെടുപ്പില്‍ പങ്കെടുത്ത 312 എംപിമാര്‍ കരാറില്ലാതെ പുറത്തുപോകുന്നതിനെ എതിര്‍ത്തു. 308 പേര്‍ അനുകൂലിച്ചു. ഇതോടെ ബ്രിട്ടല്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് വൈകാനുള്ള സാധ്യതയേറി. കരാ!റോടെ പുറത്തുപോകണമെങ്കില്‍ സമയം നീട്ടിക്കിട്ടാന്‍ യൂറോപ്യന്‍ യൂണിയനെ സമീപിക്കുക എന്നത് മാത്രമാണ് ബ്രിട്ടന് മുന്നിലുള്ള പോംവഴി. ഇതിനായി പാര്‍ലമെന്റില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കും. ഇത് പാസ്സായാല്‍ ബ്രിട്ടന് ഇക്കാര്യം ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയനെ സമീപിക്കാനാകും.


Other News in this category



4malayalees Recommends