ബിജെപിയില്‍ ചേര്‍ന്നാല്‍ കുറ്റങ്ങളെല്ലാം ഇല്ലാതാകും ; തിരിഞ്ഞുകുത്തി വടക്കന്റെ പഴയ ട്വീറ്റ്

ബിജെപിയില്‍ ചേര്‍ന്നാല്‍ കുറ്റങ്ങളെല്ലാം ഇല്ലാതാകും ; തിരിഞ്ഞുകുത്തി വടക്കന്റെ പഴയ ട്വീറ്റ്
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവ് ടോം വടക്കന്റെ പഴയ ട്വീറ്റ് ചര്‍ച്ചയാകുന്നു. കോണ്‍ഗ്രസ് വക്താവായി ഇരുന്ന് ബിജെപിയെ വിമര്‍ശിച്ച് നടത്തിയ ട്വീറ്റെല്ലാം ഇപ്പോള്‍ വടക്കന് പണിയാകുന്നു. അവസരവാദ നിലപാട് സ്വീകരിച്ച് ഒരു പാര്‍ട്ടി മാറി മറ്റൊന്നില്‍ ചേരുന്ന നേതാക്കളെ പരിഹസിച്ച് ഒരു മാസം മുമ്പ് വടക്കന്‍ ചെയ്ത ട്വീറ്റാണ് ഒന്ന്. ബിജെപിയില്‍ ചേരുകയാണെങ്കില്‍ നിങ്ങളുടെ എല്ലാ കുറ്റകൃത്യങ്ങളും കഴുകി വെടിപ്പാക്കപ്പെടും, എന്നായിരുന്നു ഫെബ്രുവരി 3ന് വടക്കന്റെ ട്വീറ്റ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുകുള്‍ റോയ് ബിജെപിയില്‍ ചേര്‍ന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിനെതിരെയുള്ള ശാരദ ചിട്ടി തട്ടിപ്പ് കേസ് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടുള്ള വടക്കന്‍ ട്വീറ്റ്.

ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെ പഴയ ട്വീറ്റ് കുത്തിപ്പൊക്കിയിരിക്കുകയാണ് നിരവധി പേര്‍. ഇപ്പോള്‍ താങ്കളുടെ കുറ്റകൃത്യങ്ങളെല്ലാം ഇല്ലാതായോ എന്നാണ് വടക്കന്റെ ട്വീറ്റിന് കീഴില്‍ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. ടോം വടക്കന്റെത് അവസരവാദ രാഷ്ട്രീയമാണെന്നും പലരും പരിഹസിക്കുന്നു.

Other News in this category4malayalees Recommends