സ്മൃതി ഇറാനിയുടെ എംപി ഫണ്ട് വിനിയോഗത്തില്‍ അഴിമതിയെന്ന് കോണ്‍ഗ്രസ്

സ്മൃതി ഇറാനിയുടെ എംപി ഫണ്ട് വിനിയോഗത്തില്‍ അഴിമതിയെന്ന് കോണ്‍ഗ്രസ്
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ എംപി ഫണ്ട് വിനിയോഗത്തില്‍ അഴിമതിയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ജീപ് സിങ് സുര്‍ജേവാല. ടെന്‍ഡര്‍ വിളിക്കാത്ത പദ്ധതിക്കുവേണ്ടി സ്മൃതി 5.93 കോടി സ്മൃതി ഇറാനി ചെലവാക്കിയതായി സിഎജി റിപ്പോര്‍ട്ടിലുണ്ടെന്ന് സുര്‍ജേവാല ചൂണ്ടിക്കാട്ടി.

ഗുജറാത്ത് സ്റ്റേറ്റ് റൂറല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനു കീഴില്‍ എം പി ഫണ്ട് ഉപയോഗിച്ചുനടത്തിയ വികസനപദ്ധതികളിലാണ് അഴിമതി നടന്നതെന്ന് സുര്‍ജേവാല ചൂണ്ടിക്കാട്ടി.

പൊതുധനം ദുരുപയോഗം ചെയ്തതിന് അഴിമതി നിരോധന നിയമപ്രകാരം സ്മൃതി ഇറാനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് സുര്‍ജേവാല ആവശ്യപ്പെട്ടു. അവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും മന്ത്രിസ്ഥാനത്തുനിന്നും നീക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി ധൈര്യം കാണിക്കണമെന്നും സുര്‍ജേവാല ആവശ്യപ്പെട്ടു.

Other News in this category4malayalees Recommends