പൊന്നാനിയില്‍ ലീഗ് വര്‍ഗീയത കളിക്കുന്നു ; എസ്ഡിപിഐ ലീഗ് രഹസ്യ ചര്‍ച്ച യുഡിഎഫ് നേതൃത്വത്തിന്റെ അറിവോടു കൂടി ; പി വി അന്‍വര്‍ എംഎല്‍എ

പൊന്നാനിയില്‍ ലീഗ് വര്‍ഗീയത കളിക്കുന്നു ; എസ്ഡിപിഐ ലീഗ് രഹസ്യ ചര്‍ച്ച യുഡിഎഫ് നേതൃത്വത്തിന്റെ അറിവോടു കൂടി ; പി വി അന്‍വര്‍ എംഎല്‍എ
പൊന്നാനി മണ്ഡലത്തില്‍ ലീഗ് വര്‍ഗീയത കളിക്കുന്നുവെന്ന് പിവി എന്‍വര്‍ എംഎല്‍എ. കഴിഞ്ഞ ദിവസം നടന്ന എസ്ഡിപിഐ ലീഗ് രഹസ്യ ചര്‍ച്ച യുഡിഎഫ് നേതൃത്വത്തിന്റെ അറിവോടു കൂടിയാണെന്നും പിവിഅന്‍വര്‍ ആരോപിച്ചു. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇക്കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പരാജയഭീതിയില്‍ എന്തും ചെയ്യുമെന്ന അവസ്ഥയിലാണ് ലീഗെന്നും പിവി അന്‍വര്‍ കുറ്റപ്പെടുത്തി.

എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ആരുമായും കൂട്ടുകൂടുമെന്ന അവസ്ഥയിലാണ് മുസ്ലീം ലീഗ്. തെരഞ്ഞെടുപ്പില്‍ വര്‍ഗീയത പറയുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സംസാരിക്കുന്ന ആര്‍എസ്എസിന്റെ അതേ നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. വേണമെങ്കില്‍ ആര്‍എസ്എസുമായി കൂട്ടുകൂടാനും ലീഗ് മടിക്കില്ലെന്നും പിവി അന്‍വര്‍ ആരോപിച്ചു.

Other News in this category4malayalees Recommends