മോദിയെ പിന്തുണയ്ക്കുന്നവരെ വിഡ്ഡികളെന്ന് കളിയാക്കി ദിവ്യ സ്പന്ദന

മോദിയെ പിന്തുണയ്ക്കുന്നവരെ വിഡ്ഡികളെന്ന് കളിയാക്കി ദിവ്യ സ്പന്ദന
തിരഞ്ഞെടുപ്പ് അടുത്തിരിക്കേ പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കള്‍ രംഗത്തുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്ഥിരം വിമര്‍ശകയായ ദിവ്യ സ്പന്ദന മോദി അനുയായികളെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

മോദിയെ പിന്താങ്ങുന്ന മൂന്നുപേരില്‍ ഒരാള്‍ മറ്റ് രണ്ടുപേരെയും പോലെ വിഡ്ഢികളാണെന്നാണ് ദിവ്യയുടെ ട്വീറ്റ്. മോദിയുടെ ചിത്രത്തോടെയാണ് ട്വീറ്റ്. എന്തായാലും ഇതിന് പിന്നാലെ പൊരിഞ്ഞ പോരിലാണ് കോണ്‍ഗ്രസ് ബിജെപി അനുകൂലികള്‍.

Other News in this category



4malayalees Recommends