മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ അജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ അജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ അജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി. ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കാണ് കോടതി പിന്‍വലിച്ചത്. എന്നാല്‍, ശ്രീശാന്തിനെ പൂര്‍ണമായും കുറ്റവിമുക്തനാക്കാന്‍ കോടതി തയ്യാറായില്ല.അച്ചടക്കനടപടിയും ക്രിമിനല്‍ കേസും രണ്ടാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മൂന്ന് മാസത്തിനകം എന്ത് ശിക്ഷയാണ് ശ്രീശാന്തിന് നല്‍കുന്നതെന്ന് തീരുമാനിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി ശരി വെച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെയാണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്. ഐപിഎല്‍ ഒത്തുകളിക്കേസില്‍ ആണ് മലയാളി പേസര്‍ ശ്രീശാന്തിനെ ബിസിസിഐ വിലക്കിയത്. 2015ല്‍ വിചാരണക്കോടതി ശ്രീശാന്ത് കുറ്റക്കാരന്‍ അല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ബിസിസിഐ വിലക്ക് നീക്കിയില്ല.

കുടുംബത്തിന്റെ സുരക്ഷയോര്‍ത്താണ് കുറ്റം ഏറ്റുപറഞ്ഞതെന്നും ആജീവനാന്ത വിലക്ക് വളരെ നിര്‍ദയമാണെന്നും സുപ്രീംകോടതി വിചാരണയില്‍ ശ്രീശാന്ത് പറഞ്ഞിരുന്നു. 2013 ഐപിഎല്‍ സീസണിലാണ് പഞ്ചാബ് കിങ്!സ്! ഇലവന്‍ താരമായ ശ്രീശാന്ത് ഒത്തുകളിക്ക് പിടിക്കപ്പെടുന്നത്.

അജിത് ചന്ദില, അങ്കിത് ചവാന്‍ എന്നിവര്‍ക്കൊപ്പമാണ് ശ്രീശാന്ത് പിടിയിലായത്. കുറ്റക്കാരായി ഡല്‍ഹി പോലീസ് കണ്ടെത്തിയ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള 36 പേരെ പിന്നീട് വിചാരണക്കോടതി വിട്ടയച്ചു. ഇതിന് ശേഷം കേരള ഹൈക്കോടതിയിലെ സിംഗിള്‍ ബഞ്ച് ശ്രീശാന്തിന് എതിരെയുള്ള വിലക്ക് നീക്കാന്‍ ബിസിസിഐയോട് ആവശ്യപ്പെട്ടു.

Other News in this category4malayalees Recommends