പൊന്നിന്റെ തിളക്കം കുറയുന്നു, സ്വര്‍ണ്ണം പവന് 23,000ല്‍ എത്തി

പൊന്നിന്റെ തിളക്കം കുറയുന്നു, സ്വര്‍ണ്ണം പവന് 23,000ല്‍ എത്തി

അരലക്ഷത്തിലെത്തി ജനങ്ങളെ ആശങ്കയിലാക്കിയ സ്വര്‍ണ്ണത്തിന്റെ മാറ്റു കുറയുന്നു. ഗ്രാമിന് 2,975 രൂപയും പവന് 23,800 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.


ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 3,005 രൂപയും പവന് 24,040 രൂപയുമായിരുന്നു നിരക്ക്. ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്. അന്താരാഷ്ട്രവിപണിയില്‍ ട്രോയ് ഔണ്‍സിന് (31 ഗ്രാം) 1298.04 ഡോളറാണ് ഇന്നത്തെ നിരക്ക്.


Other News in this category



4malayalees Recommends