സാന്‍ ഫ്രാന്‍സിസ്‌കോ സെന്റ് തോമസ് ചര്‍ച്ച് പത്താം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമായി

സാന്‍ ഫ്രാന്‍സിസ്‌കോ സെന്റ് തോമസ് ചര്‍ച്ച് പത്താം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമായി
സാന്‍ ഫ്രാന്‍സിക്‌സോ, കാലിഫോര്‍ണിയ: സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്ക ചര്‍ച്ച് ഓഫ് സാന്‍ ഫ്രാന്‍സിസ്‌കോ ഇടവകയുടെ പത്താം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമായി. ആഘോഷ പരിപാടികള്‍, ദേവാലയ അള്‍ത്താരയില്‍ നടന്ന ചടങ്ങില്‍ വെച്ചു ഇടവക വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ (സോണിയച്ചന്‍) നിലവിളക്കു കൊളുത്തി ഉല്‍ഘടനം ചെയ്തു, കൈക്കാരന്‍മാരായ ബാബു തോമസ്, ഋഷി മാത്യു, ജെഫ്രീ ജോര്‍ജ്, പ്രവീണ്‍ മാത്യു, പ്രോഗ്രാം കണ്‍വീനര്‍ സജന്‍ മൂലപ്ലാക്കല്‍, കോര്‍ കമ്മറ്റി അംഗങ്ങളായ ഡോ. സോണിയ മാത്യു , ജോണ്‍ പുലിക്കോട്ടില്‍, ജെറിന്‍ തോമസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.


ആത്മീയവയും ഭൗതീകവും ആയ കാര്യങ്ങള്‍ ഉള്‍കൊള്ളുന്ന, പത്തു മാസം നീണ്ട ആഘോഷ പരിപാടികള്‍ക്കാണ് കമ്മിറ്റി രൂപം കൊടുത്തിരിക്കുന്നതെന്നു, പ്രോഗ്രാം കണ്‍വീനര്‍ സജന്‍ മൂലപ്ലാക്കല്‍ തന്റെ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. ഇടവകയിലെ എല്ലാ കുടുംബാംഗങ്ങളും ഒരേ മനസ്സോടെ , ഒറ്റകെട്ടായി ഈ ആഘോഷങ്ങളില്‍ പണ്ടെടുക്കണമെന്നു അദ്ദേഹം അഭ്യര്‍ത്ഥിച്ചു.


ഇടവകയുടെ തുടക്കം മുതല്‍ സേവനം അനുഷ്ടിച്ച ഫാ. ജിമ്മി തൊട്ടപ്പള്ളില്‍, ഫാ. കുരിയന്‍ നെടുവേലി ചാലുങ്കല്‍ , ഫാ. ജോജി കണിയാംപടി , ഫാ. റോയ് കാലായില്‍ , ഫാ. മാത്യു മുഞ്ഞനാട്ട് എന്നീ വികാരിമാരുടെയും , കൈക്കാരന്‍ മാരുടെയും കമ്മിറ്റിക്കാരുടെയും പ്രവര്‍ത്തനങ്ങള്‍ ചടങ്ങില്‍ അനുസ്മരിച്ചു,


പത്താം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ചു ഫാ. ജോസഫ് പുത്തന്‍പുരയില്‍ അച്ഛന്‍ (Ofm Cap) നയിക്കുന്ന പ്രത്യേക ഇടവക ധ്യാനം, വചന പേടക പ്രയാണം, വീട് വെഞ്ചിരിപ്പ് , പന്ത്രണ്ടു മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന, ഉപവാസ പ്രാര്‍ത്ഥനകള്‍, ഇടവക നേതൃത്വത്തിലുള്ള വിശുദ്ധനാട് സന്ദര്‍ശനം എന്നിവയോടൊപ്പം വിവിധ കലാകായിക മത്സരങ്ങള്‍, ഫുഡ് ഫെസ്റ്റിവല്‍ , ഫോട്ടോഗ്രാഫി മത്സരം, ബൈബിള്‍ ക്വിസ്, ഡിബേറ്റ് മത്സരം തുടങ്ങിയവയും, വിവിധ വിഷയങ്ങളിലുള്ള സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട് .


നവംബര്‍ 16,17 തീയതികളില്‍ നടത്താനുദ്ദേശ്ശിക്കുന്ന ആഘോഷ ചടങ്ങുകളുടെ സമാപന സമ്മേളനത്തില്‍ ചിക്കാഗോ രൂപത മെത്രാന്‍ ജേക്കബ് അങ്ങാടിയത്തു വിശിഷ്ടാതിഥി ആയിരിക്കും. പത്താം വാര്‍ഷികത്തോട് അനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന സുവനീറും ഫാമിലി ഡയറക്ടറി യും ചടങ്ങില്‍ പ്രകാശനം ചെയ്യും. കൈക്കാരനും കമ്മിറ്റി അംഗവും ആയ ജെഫ്രീ ജോര്‍ജ് നന്ദി പ്രകാശിപ്പിച്ചു. പത്താംവര്‍ഷത്തോടനുബന്ധിച്ചു ഇടവകയില്‍ രൂപീകരിച്ച പ്രെയര്‍ കാര്‍ഡ് എല്ലാ ഇടവകാംഗങ്ങള്‍ക്കും വിതരണം ചെയ്തു.


Other News in this category



4malayalees Recommends