ബ്രിട്ടീഷ് കൊളംബിയയിലേക്കുള്ള പുതിയ എന്റര്‍പ്രണര്‍ ഇമിഗ്രേഷന്‍-റീജിയണല്‍ പൈലറ്റ് ഓപ്പണ്‍ ചെയ്തു; ലക്ഷ്യം ചെറുതും വിദൂരസ്ഥങ്ങളുമായി കമ്മ്യൂണിറ്റികളിലേക്ക് ബിസിനസുകളെ ആകര്‍ഷിക്കല്‍; ടെംപററി പെര്‍മിറ്റ് ലഭിക്കുന്നവര്‍ക്ക് പിന്നീട് പിആറിന് അപേക്ഷിക്കാം

ബ്രിട്ടീഷ് കൊളംബിയയിലേക്കുള്ള പുതിയ എന്റര്‍പ്രണര്‍ ഇമിഗ്രേഷന്‍-റീജിയണല്‍ പൈലറ്റ് ഓപ്പണ്‍ ചെയ്തു; ലക്ഷ്യം ചെറുതും വിദൂരസ്ഥങ്ങളുമായി കമ്മ്യൂണിറ്റികളിലേക്ക്  ബിസിനസുകളെ ആകര്‍ഷിക്കല്‍; ടെംപററി പെര്‍മിറ്റ് ലഭിക്കുന്നവര്‍ക്ക് പിന്നീട് പിആറിന് അപേക്ഷിക്കാം
ബ്രിട്ടീഷ് കൊളംബിയയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന വിദേശികളായ സംരംഭകര്‍ക്ക് പ്രവിശ്യ ഏര്‍പ്പെടുത്തിയിരിക്കുന്ന പുതിയ റീജിയണല്‍ പൈലറ്റിലൂടെ അതിനുള്ള വഴി തുറന്നിരിക്കുകയാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് 14നാണ് പൈലറ്റ് ഓപ്പണ്‍ ചെയ്തിരിക്കുന്നത്. പ്രവിശ്യയിലെ ചെറുതും വിദൂരസ്ഥങ്ങളുമായി കമ്മ്യൂണിറ്റികളിലേക്ക് പുതിയ ബിസിനസുകളെ ആകര്‍ഷിക്കുകയും ജോലികള്‍ സൃഷ്ടിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

എന്റര്‍പ്രണര്‍ ഇമിഗ്രേഷന്‍-റീജിയണല്‍ പൈലറ്റിലൂടെ അംഗീകാരം ലഭിക്കുന്ന പരിചയസമ്പന്നരായ സംരംഭകര്‍ക്ക് തങ്ങളുടെ ബിസിനസ് ബ്രിട്ടീഷ് കൊളംബിയയില്‍ ആരംഭിക്കുന്നതിനായി ഒരു ടെംപററി വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതായിരിക്കും. തുടര്‍ന്ന് അവര്‍ക്ക് കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനായി ഒരു പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി പിന്നീട് അപേക്ഷിക്കാനും സാധിക്കും. തങ്ങളുടെ പെര്‍ഫോമന്‍സ് എഗ്രിമെന്റില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന വ്യവസ്ഥകള്‍ പാലിച്ചിരിക്കുന്നവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.

75,000 പേരില്‍ കുറവ് ജനസംഖ്യയുള്ളതും വലിയ ജനസംഖ്യയുള്ള കേന്ദ്രത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലത്തുള്ളതുമായ റീജിയണല്‍ കമ്മ്യൂണിറ്റികളിലേക്ക് ബിസിസനുകളെ ആകര്‍ഷിക്കുന്നത് ലക്ഷ്യം വച്ച് കൊണ്ടുള്ള പൈലറ്റാണിത്.നിലവില്‍ പ്രവിശ്യയിലെ 30ല്‍ അധികം കമ്മ്യൂണിറ്റികള്‍ ഈ പൈലറ്റില്‍ ചേര്‍ന്ന് കഴിഞ്ഞു. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിലേക്ക് ഈ കമ്മ്യൂമിറ്റികള്‍ റഫര്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.

താഴെപ്പറയുന്ന യോഗ്യതയുള്ളവര്‍ക്ക് ഈ പൈലറ്റിന് അര്‍ഹതയുണ്ട്.

1- ചുരുങ്ങിയ ഒരു ലക്ഷം ഡോളര്‍ ബിസിനസില്‍ നിക്ഷേപിക്കാനാവണം.

2- ചുരുങ്ങിയത മൂന്ന് ലക്ഷം ഡോളറിന്റെ പഴ്‌സണല്‍ നെറ്റ് വര്‍ത്ത് വേണം.

3- ആക്ടീവ് ബിസിനസ് ഉടമ-മാനേജര്‍ എന്ന നിലിയില്‍ മൂന്ന് വര്‍ഷത്തെ പരിചയം വേണം. ഇല്ലെങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ നാല് വര്‍ഷത്തിലധികം ഒരു സീനിയര്‍ മാനേജര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ച പരിചയമുണ്ടാവണം.

4- ബിസിനസില്‍ ചുരുങ്ങിയത് 51 ശതമാനം ഉടമസ്ഥാവകാശം വേണം.

5-തുടങ്ങുന്ന ബിസിനസിലൂടെ ചുരുങ്ങിയത് ഒരു കനേഡിയന്‍ പൗരന് അല്ലെങ്കില്‍ പിആറിന് തൊഴില്‍ നല്‍കിയിരിക്കണം.

6- ഇംഗ്ലീഷില്‍ അല്ലെങ്കില്‍ ഫ്രഞ്ചില്‍ കനേഡിയന്‍ ലാംഗ്വേജ് ബെഞ്ച് മാര്‍ക്ക് 4ന് തുല്യമായി ചുരുങ്ങിയ യോഗ്യതയുണ്ടായിരിക്കണം.

Other News in this category



4malayalees Recommends