യുഎസിലെ നാലില്‍ ഒരു ഭാഗം കുട്ടികളുടെയും മാതാപിതാക്കളിലൊരാള്‍ കുടിയേറ്റക്കാര്‍; 61 ശതമാനവും യുഎസ് പൗരത്വമുള്ളവര്‍; നാലില്‍ മൂന്ന് ഭാഗം കുട്ടികളുടെയും മാതാപിതാക്കള്‍ ഒരു ദശാബ്ദത്തിലധികമായി യുഎസിലുള്ളവര്‍

യുഎസിലെ നാലില്‍ ഒരു ഭാഗം കുട്ടികളുടെയും മാതാപിതാക്കളിലൊരാള്‍ കുടിയേറ്റക്കാര്‍; 61 ശതമാനവും യുഎസ് പൗരത്വമുള്ളവര്‍; നാലില്‍ മൂന്ന് ഭാഗം കുട്ടികളുടെയും മാതാപിതാക്കള്‍ ഒരു ദശാബ്ദത്തിലധികമായി യുഎസിലുള്ളവര്‍
യുഎസിലെ നാലില്‍ ഒരു ഭാഗം കുട്ടികളുടെയും മാതാപിതാക്കളിലൊരാള്‍ കുടിയേറിയവരാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.ഇത് പ്രകാരം രാജ്യത്തെ 18.6 മില്യണ്‍ കുട്ടികളുടെ മാതാപിതാക്കളില്‍ ഒരാളെങ്കിലും കുടിയേറിയവരാണ്. അര്‍ബന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടാണ് നിര്‍ണായകമായ ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.ഇതില്‍ ഏഴ് മില്യണ്‍ കുട്ടികളുടെ മാതാപിതാക്കള്‍ മെക്‌സിക്കോയില്‍ നിന്നുള്ള കുടിയേറ്റക്കാരാണ്.

അതായത് പത്തില്‍ നാല് പേരുടെ മാതാപിതാക്കള്‍ കുടിയേറ്റക്കാരാണ്.3.4 മില്യണ്‍ പേരുടെ മാതാപിതാക്കള്‍ സെന്‍ട്രല്‍ അമേരിക്ക, സൗത്ത് അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ബാക്കി വരുന്നവരുടെ മാതാപിതാക്കള്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും യുഎസിലേക്ക് കുടിയേറിയരവരാണ്.ഇമിഗ്രന്റ് പാരന്റ്‌സ് എന്നാല്‍ ഈ കുടുംബങ്ങള്‍ യുഎസില്‍ പുതുതായി എത്തിയവരാണെന്ന് അര്‍ത്ഥമാക്കുന്നില്ല.2006ല്‍ ഇത്തരത്തിലുള്ളവര്‍ 22 ശതമാനമായിരുന്നുവെങ്കില്‍ 2017ല്‍ ഇവര്‍ 25 ശതമാനമായി വര്‍ധിച്ചിരിക്കുകയാണ്.

ഇത്തരം മാതാപിതാക്കളില്‍ 61 ശതമാനവും യുഎസ് പൗരത്വമുള്ളവരുമാണെന്നാണ് അര്‍ബന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സിനിയര്‍ റിസര്‍ച്ച് അസോസിയേറ്റ് ആയ ഹമുചല്‍ ബേണ്‍സ്‌റ്റെയിന്‍ വെളിപ്പെടുത്തുന്നത്. ഇത്തരക്കാരില്‍ നാലില്‍ മൂന്ന് ഭാഗം കുട്ടികളുടെയും മാതാപിതാക്കള്‍ ഒരു ദശാബ്ദത്തിലധികമായി യുഎസില്‍ കഴിയുന്നവരാണ്. ഇവരില്‍ 11 ശതമാനം പേരുടെ മാതാപിതാക്കള്‍ മാത്രമാണ് യുഎസില്‍ അഞ്ച് വര്‍ഷത്തില്‍ കുറഞ്ഞ കാലയളവില്‍ യുഎസിലെത്തിയിരിക്കുന്നത്.

Other News in this category



4malayalees Recommends