ഉണ്ടയില്ലാത്ത തോക്കുമായി അക്രമിയെ നേരിട്ടു ; ഈ അഭയാര്‍ത്ഥിയുടെ പോരാട്ടത്തില്‍ രക്ഷപ്പെട്ടത് നിരവധി ജീവനുകള്‍

ഉണ്ടയില്ലാത്ത തോക്കുമായി അക്രമിയെ നേരിട്ടു ; ഈ അഭയാര്‍ത്ഥിയുടെ പോരാട്ടത്തില്‍ രക്ഷപ്പെട്ടത് നിരവധി ജീവനുകള്‍
അസീസിന്റെ കൈയ്യില്‍ ആയുധം ഒന്നുമുണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത് ഒരു ക്രെഡിറ് കാര്‍ഡ് മെഷീന്‍ മാത്രം. എന്നാല്‍ ന്യൂസിലന്‍ഡിലെ രണ്ടാമത്തെ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ മരണ സംഖ്യ കുറയാന്‍ കാരണം അബ്ദുള്‍ അസീസ് എന്ന അഭയാര്‍ത്ഥിയുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട്.

എനിക്ക് കൂടുതലൊന്നും ആലോചിക്കാന്‍ സമയം കിട്ടിയില്ല, അപ്പോള്‍ തോന്നുന്നത് ചെയ്തു., നന്ദി പറയാന്‍ വരുന്നവരോട് അസീസ് പറയും.

ഭീകരാക്രമണ സമയത്ത് അസീസും നാലു മക്കളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. പുറത്തുനിന്നും വെടിയൊച്ച കേട്ടപ്പോഴാണ് അക്രമത്തെ കുറിച്ച് അറിഞ്ഞത്. ആരോ പടക്കം പൊട്ടിച്ചതാണെന്നായിരുന്നു ആദ്യം കരുതിയത്. സംശയം തോന്നിയതോടെ കൈയ്യിലുണ്ടായിരുന്ന ക്രെഡിറ്റ് കാര്‍ഡ് മെഷീന്‍ എടുത്ത് പുറത്തേക്കോടി. അവിടെ കണ്ടത് തോക്കേന്തി നില്‍ക്കുന്ന അക്രമിയെ. അധിക്ഷേപം കേട്ടപ്പോള്‍ അയാള്‍ നല്ലവനല്ലെന്ന് മനസിലായെന്നും അസീസ് പറയുന്നു.

അക്രമി താഴെയിട്ട തോക്ക് കൈയ്യിലെടുത്താണ് പിന്നീട് അസീസ് പ്രതിരോധിച്ചത്. ഉണ്ടയില്ലാത്ത തോക്കുമായി ഇവിടെ വാടായെന്ന് അസീസ് അലറി. ഇതോടെ അക്രമിയുടെ ശ്രദ്ധമാറി. കുറേ നേരം അക്രമിയുടെ പിന്നാലെ ഓടിയതിന് ശേഷമാണ് അസീസ് തിരികെ പള്ളിയിലെത്തിയത്.

Other News in this category4malayalees Recommends