കാനഡയില്‍ നിന്നും നിയമവിരുദ്ധമായ അമേരിക്കയിലേക്ക നുഴഞ്ഞ് കയറുന്നവരില്‍ വന്‍ വര്‍ധനവ്;കഴിഞ്ഞ വര്‍ഷം 960ല്‍ അധികം പേര്‍ നോര്‍ത്തേണ്‍ ബോര്‍ഡറിലൂടെ യുഎസിലേക്ക് കടന്നു; 12 മാസങ്ങള്‍ക്കിടെ പെരുപ്പം 91 ശതമാനം

കാനഡയില്‍ നിന്നും നിയമവിരുദ്ധമായ അമേരിക്കയിലേക്ക നുഴഞ്ഞ് കയറുന്നവരില്‍  വന്‍ വര്‍ധനവ്;കഴിഞ്ഞ വര്‍ഷം 960ല്‍ അധികം പേര്‍ നോര്‍ത്തേണ്‍ ബോര്‍ഡറിലൂടെ യുഎസിലേക്ക് കടന്നു; 12 മാസങ്ങള്‍ക്കിടെ പെരുപ്പം 91 ശതമാനം

യുഎസിലേക്ക് കാനഡയില്‍ നിന്നും നിയമവിരുദ്ധമായി ബോര്‍ഡര്‍ കടന്ന് പോകുന്നവരുടെ എണ്ണത്തില്‍ വന്‍ പെരുപ്പമുണ്ടായതായി ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇതനുസരിച്ച് 2018ല്‍ 960ല്‍ അധികം പേര്‍ വടക്കന്‍ അതിര്‍ത്തിയിലൂടെ യുഎസിലേക്ക് പോയെന്നാണ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ പുറത്ത് വിട്ടിരിക്കുന്ന കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. മെക്സിക്കന്‍ അതിര്‍ത്തിയിലൂടെ യുഎസിലേക്ക് പ്രവേശിക്കുന്ന നിയമവിരുദ്ധ കുടിയേറ്റക്കാരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വളരെ താഴ്ന്നതാണ്.



പക്ഷേ കഴിഞ്ഞ സാമ്പത്തിക വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ 91 ശതമാനം വര്‍ധനവ് രേഖപ്പെടുത്തുന്നുവെന്നും ഡാറ്റകള്‍ വെളിപ്പെടുത്തുന്നു.തെക്കന്‍ അതിര്‍ത്തിയിലൂടെയുള്ള അനധികൃത കുടിയേറ്റത്തിന് തടയിടുന്നതിന് വന്‍തോതില്‍ അതിര്‍ത്തി സുരക്ഷ ട്രംപ് ഭരണകൂടം അവിടെ ഏര്‍പ്പെടുത്തിയ വേളയിലാണ് വടക്കന്‍ അതിര്‍ത്തിയിലൂടെയുള്ള നിമയവിരുദ്ധ കുടിയേറ്റത്തില്‍ ഈ വിധത്തില്‍ പെരുപ്പമുണ്ടായിരിക്കുന്നതെന്നത് സുപ്രധാനമാണ്.

യുഎസില്‍ അഭയം ലക്ഷ്യമിട്ട് സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് കുടുംബങ്ങള്‍ അനധികൃതമായി തെക്കന്‍ അതിര്‍ത്തികളിലൂടെ ഒഴുകാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് ഇവിടെ ട്രംപ് ഭരണകൂടം പഴുതടച്ച പരിശോധനകള്‍ ഏര്‍പ്പെടുത്തിയിരുന്നത്.2017 സാമ്പത്തിക വര്‍ഷത്തില്‍ കാനഡയില്‍ നിന്നും നിയമവിരുദ്ധമായി 504 പേരാണ് യുഎസിലേക്ക് എത്തിയതെങ്കില്‍ 2018 സാമ്പത്തിക വര്‍ഷത്തില്‍ അത് 963 പേരായാണ് വര്‍ധിച്ചിരിക്കുന്നതെന്ന് ബോര്‍ഡര്‍ പട്രോള്‍ ഡാററകള്‍ വെളിപ്പെടുത്തുന്നു.


ഇതില്‍ ഏറ്റവും കൂടുതല്‍ വര്‍ധനവുണ്ടായിരിക്കുന്നത് സാന്റന്‍ അതിര്‍ത്തിയിലൂടെയുള്ള കടന്ന് കയറ്റത്തിലാണ്. അതായത് ന്യൂ ഹാംപ്ഷെയര്‍, വെര്‍മണ്ട്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളുമായിട്ടാണ് ഇവിടെ അതിര്‍ത്തി പങ്ക് വയ്ക്കപ്പെട്ടിരിക്കുന്നത്. ഇതിലൂടെ 2017ല്‍ കടന്ന് കയറാന്‍ ശ്രമിച്ച് പിടിക്കപ്പെട്ടത് വെറും 165 പേരായിരുന്നുവെങ്കില്‍ 2018ല്‍ അത് 548 പേരായാണ് പെരുകിയിരിക്കുന്നത്.

Other News in this category



4malayalees Recommends