ഓസ്ട്രേലിയ കാണാനെത്തുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികളില്‍ 2018ല്‍ റെക്കോര്‍ഡ് വര്‍ധനവ്; 31,200 ഇന്ത്യന്‍ ടൂറിസ്റ്റുകളെത്തി; 121,100 പേരുമായി ചൈന ഒന്നാം സ്ഥാനത്ത്; ന്യൂസിലാന്‍ഡും യുഎസും യുകെയും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍

ഓസ്ട്രേലിയ കാണാനെത്തുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികളില്‍ 2018ല്‍ റെക്കോര്‍ഡ് വര്‍ധനവ്; 31,200 ഇന്ത്യന്‍ ടൂറിസ്റ്റുകളെത്തി; 121,100 പേരുമായി ചൈന ഒന്നാം സ്ഥാനത്ത്; ന്യൂസിലാന്‍ഡും യുഎസും യുകെയും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍
ഓസ്ട്രേലിയയിലേക്ക് കാണാനെത്തുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികളില്‍ റെക്കോര്‍ഡ് പെരുപ്പമുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഈ വര്‍ധനവ് അനുസ്യൂതം ഇപ്പോഴും തുടരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. 2017ലെയും കഴിഞ്ഞ വര്‍ഷത്തെയും കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഇവിടേക്കെത്തിയ ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 13.3 ശതമാനം പെരുപ്പമാണ രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ 12.4 ശതമാനം വര്‍ധനവ് ജപ്പാന്‍കാരുടെ കാര്യത്തിലം 8.1 ശതമാനം പെരുപ്പം സിംഗപ്പൂര്‍ ടൂറിസ്റ്റുകളുടെ എണ്ണത്തിലുമുണ്ടായിട്ടുണ്ട്.


എന്നാല്‍ യുകെയില്‍ നിന്നുമുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 3.4 ശതമാനവും ജര്‍മനിക്കാരുടെ എണ്ണത്തില്‍ 2.4 ശതമാനവും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2018 ഡിസംബറില്‍ 31,200 ഇന്ത്യന്‍ ടൂറിസ്റ്റുകളാണ് ഓസ്ട്രേലിയയിലേക്ക് വന്നത്. ഓസ്ട്രേലിയയിലേക്കുള്ള ഹ്രസ്വകാല സന്ദര്‍ശകരുടെ കാര്യത്തില്‍ 121,100 പേരുടെ കരുത്തുമായി ചൈനയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇക്കാര്യത്തില്‍ 115,900 ടൂറിസ്റ്റുകളുമായി ന്യൂസിലാന്‍ഡാണ് രണ്ടാം സ്ഥാനത്തുള്ളത്. 67,000 ടൂറിസ്റ്റുകളെ അയച്ച് യുഎസ് മൂന്നാം സ്ഥാനത്തും 60,800 ടൂറിസ്റ്റുകളെ ഓസ്ട്രേലിയയിലേക്ക് അയച്ച് യുകെ നാലാം സ്ഥാനത്തുമെത്തിയിരിക്കുന്നു.


41,400 ജപ്പാനീസ് ടൂറിസ്റ്റുകളാണ് 2018 ഡിസംബറില്‍ ഓസ്ട്രേലിയ സന്ദര്‍ശിച്ചു. ഇക്കാര്യത്തില്‍ ജപ്പാന് അഞ്ചാംസ്ഥാനവും 38,600 ടൂറിസ്റ്റുകളുമായി സിംഗപ്പൂര്‍ ആറാം സ്ഥാനത്തും എത്തിയിരിക്കുന്നുവെന്ന് പുതിയ കണക്കുകള്‍ സ്ഥിരീകരിച്ചിരിക്കുന്നു. 2018ല്‍ 9.2 മില്യണ്‍ ഷോര്‍ട്ട് ടേം വിസിറ്റര്‍മാരാണ് ഓസ്ട്രേലിയയിലേക്ക് എത്തിയത്. 1.1 മില്യണ്‍ സന്ദര്‍ശകരുമായി ഡിസംബര്‍ ഒന്നാം സ്ഥാനത്തും 609,450 സന്ദര്‍ശകരുമായി മേയ് മാസം അവസാന സ്ഥാനത്തുമാണ്.

Other News in this category



4malayalees Recommends