ഓസ്ട്രേലിയയില്‍ വന്‍ സൈബര്‍ തട്ടിപ്പ്; ക്രെഡിറ്റ് റിപ്പോര്‍ട്ടിംഗ് ഏജന്‍സി വഴി സൈബര്‍ ക്രിമിനലുകള്‍ വ്യക്തികളുടെ ഐഡന്റിറ്റികള്‍ വന്‍തോതില്‍ മോഷ്ടിക്കുന്നു; കൃത്രിമമായ തിരിച്ചറിയല്‍ രേഖകളിലൂടെ ക്രെഡിറ്റ് റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തുന്നു

ഓസ്ട്രേലിയയില്‍ വന്‍ സൈബര്‍ തട്ടിപ്പ്; ക്രെഡിറ്റ് റിപ്പോര്‍ട്ടിംഗ് ഏജന്‍സി വഴി സൈബര്‍ ക്രിമിനലുകള്‍ വ്യക്തികളുടെ ഐഡന്റിറ്റികള്‍ വന്‍തോതില്‍ മോഷ്ടിക്കുന്നു; കൃത്രിമമായ തിരിച്ചറിയല്‍ രേഖകളിലൂടെ ക്രെഡിറ്റ് റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തുന്നു

ക്രെഡിറ്റ് റിപ്പോര്‍ട്ടിംഗ് ഏജന്‍സിയുടെ പക്കലുള്ള വിവരങ്ങളിലൂടെ സൈബര്‍ ക്രിമിനലുകള്‍ ഓസ്ട്രേലിയക്കാരുടെ ഐഡന്റിറ്റികള്‍ വന്‍ തോതില്‍ മോഷ്ടിക്കുന്നുവെന്ന മുന്നറിയിപ്പുമായി ഒരു ക്രെഡിറ്റ് റിപ്പോര്‍ട്ടിംഗ് ഏജന്‍സി രംഗത്തെത്തി. കൃത്രിമമായ ഡ്രൈവേര്‍സ് ലൈസന്‍സ്, മെഡികെയര്‍ നമ്പറുകള്‍ എന്നിവയടക്കമുള്ള വ്യാജമായ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ആര്‍ക്കും ക്രെഡിറ്റ് റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാമെന്ന ഇപ്പോഴത്തെ സിസ്റ്റത്തിലെ പഴുതുപയോഗിച്ചാണ് സൈബര്‍ ക്രിമിനലുകള്‍ ഇത് നിര്‍വഹിക്കുന്നതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.


പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ ഉന്നത ബിസിനസുകാരനും കാര്‍ഡീലറുമായ ജോണ്‍ ഹ്യൂഗ്സാണ് ഇത് സംബന്ധിച്ച തട്ടിപ്പ് മനപൂര്‍വമല്ലാതെ തിരിച്ചറിഞ്ഞത്.ഹ്യൂഗ്സില്‍ നിന്നുംകാര്‍ വാങ്ങുന്നവര്‍ക്ക് യെസ് ലോണ്‍സ് കടം നല്‍കുകയും freecreditreport.com.au.എന്ന പേരില്‍ ഒരു വെബ്സൈറ്റ് നടത്തുകയു ചെയ്യുന്നുണ്ട്.കാര്‍ വാങ്ങുന്നവര്‍ക്ക് യെസ് ലോണുകള്‍ മാര്‍ക്കറ്റ് ചെയ്യുന്നതിനുള്ള ഒരു വഴിയായിരുന്നു ഈ വെബ്സൈറ്റെന്നാണ് ഏജന്‍സി പറയുന്നത്.ഈ വെബ്സൈറ്റ് ഉപയോഗിക്കുന്നവര്‍ക്ക് തങ്ങളുടെ ക്രെഡിറ്റ് ഫയലിന്റെ ഒരു സൗജന്യ കോപ്പി ലഭിക്കുമെന്നതായിരുന്നു ഈ സൈറ്റിന്റെ പ്രധാന ആകര്‍ഷണം. ഇതിലൂടെ ക്രെഡിറ്റ് റിപ്പോര്‍ട്ടിംഗ് ഏജന്‍സിയുടെ കൈവശമുള്ള സാമ്പത്തിക വിവരങ്ങള്‍ ക്രിമിനലുകള്‍ക്ക് ചോര്‍ത്താന്‍ വഴിയൊരുങ്ങുകയായിരുന്നു.


ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയായവരില്‍ ഒരാളാണ് സിഡ്നിയുടെ സബര്‍ബിലുള്ള ജെന്നി.താനൊരിക്കലും തന്‍െ സര്‍നെയിം ഉപയോഗിക്കാറില്ലെന്നും ഈ ക്രെഡിറ്റ് റിപ്പോര്‍ട്ടിംഗ് ഏജന്‍സി ഒരിക്കലും കേട്ടിട്ടില്ലെന്നുമാണ് ജെന്നി പറയുന്നത്. ഇതിന് പുറമെ കഴിഞ്ഞ മാസം അവസാനം വരെ തനിക്കൊരു ക്രെഡിറ്റ് ഫയല്‍ ഉണ്ടെന്ന് വരെ ജെന്നി അറിഞ്ഞിരുന്നില്ലെന്നും അവര്‍ പറയുന്നു.


Other News in this category



4malayalees Recommends