യുഎസിലെ ജേര്‍ണലിസ്റ്റുകള്‍ക്കും ഇമിഗ്രേഷന്‍ ആക്ടിവിസ്റ്റുകള്‍ക്കും നേരെ കടുത്ത നടപടികളെടുക്കാന്‍ ട്രംപ് ഒരുങ്ങുന്നു; ഇതിനായി 59 പേരെ ലക്ഷ്യമിട്ട് തയ്യാറാക്കിയ രഹസ്യ ഡാറ്റാബേസ് ചോര്‍ന്നു; കടുത്ത ആശങ്ക രേഖപ്പെടുത്തി സിവില്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റുകള്‍

യുഎസിലെ ജേര്‍ണലിസ്റ്റുകള്‍ക്കും ഇമിഗ്രേഷന്‍ ആക്ടിവിസ്റ്റുകള്‍ക്കും നേരെ കടുത്ത നടപടികളെടുക്കാന്‍ ട്രംപ് ഒരുങ്ങുന്നു; ഇതിനായി 59 പേരെ ലക്ഷ്യമിട്ട് തയ്യാറാക്കിയ രഹസ്യ ഡാറ്റാബേസ് ചോര്‍ന്നു; കടുത്ത ആശങ്ക രേഖപ്പെടുത്തി സിവില്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റുകള്‍
യുഎസിലെ ജേര്‍ണലിസ്റ്റുകള്‍ക്കും ഇമിഗ്രേഷന്‍ ആക്ടിവിസ്റ്റുകള്‍ക്കും നേരെ കടുത്ത നടപടികളെടുക്കാന്‍ യുഎസ് ഭരണകൂടം പദ്ധതിയൊരുക്കുന്നുവെന്ന് ചോര്‍ന്ന് കിട്ടിയ ഡാറ്റാബേസ് വെളിപ്പെടുത്തുന്നു.യുഎസിലേക്കുള്ള അഭയാര്‍ത്ഥികളുടെ പ്രവാഹവുമായി ബന്ധപ്പെട്ട 59 അഡ്വക്കേറ്റുകള്‍ക്കും ജേര്‍ണലിസ്റ്റുകള്‍ക്കുമെതിരെ നീക്കം നടത്താന്‍ ട്രംപ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാണ് ഈ ഡാറ്റാ ബേസ് വെളിപ്പെടുത്തുന്നത്.

ഈ വിന്ററില്‍ ഇമിഗ്രേഷന്‍ ഒഴുക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ മെക്‌സിക്കോയിലേക്ക് പോയ ഫോട്ടോ ജേര്‍ണലിസ്റ്റ് അരിയാന ഡ്രെഹ്‌സ്ലെര്‍ എന്ന ഫോട്ടോ ജേര്‍ണലിസ്റ്റിനെ ഈ ആഴ്ച വ്യത്യസ്തമായ മൂന്ന് അവസരങ്ങളില്‍ യുഎസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ സെക്കന്‍ഡറി സ്‌ക്രീനിംഗിനായി തടഞ്ഞ് നിര്‍ത്തിയത് ഈ നീക്കത്തിന്റെ ഭാഗമാണെന്നും ഈ ഡാറ്റാ ബേസ് എടുത്ത് കാട്ടുന്നു. ഡാറ്റാബേസില്‍ വിശദീകരിച്ചിരിക്കുന്ന ഈ വിവാദ നീക്കം ഓപ്പറേഷന്‍ സെക്യൂര്‍ ലൈന്‍ എന്നാണ് അറിയപ്പെടുന്നത്.

ലോക്കല്‍ ന്യൂസ് സ്‌റ്റേഷന്‍ എന്‍ബിസി 7നാണ് ഈ ചോര്‍ന്ന് കിട്ടിയ രേഖ ലഭിച്ചിരിക്കുന്നത്.ഇവരെ തീര്‍ത്തും ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്ന കാറ്റഗറൈസ് ചെയ്ത് പ്രത്യേക അടയാളം ഇവരുടെ ഫോട്ടോയ്ക്ക് നേരെയിട്ടാണ് ഈ ഡാറ്റാ ബേസില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. മറ്റ് ചിലരെ ഈ ഡാറ്റാ ബേസില്‍ ഇന്‍സ്റ്റിഗേറ്റര്‍, ഓര്‍ഗനൈസര്‍, എന്നിങ്ങനെയും ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ഡാറ്റാബേസിനെ കുറിച്ച് കടുത്ത ആശങ്ക രേഖപ്പെടുത്തി സിവില്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റുകളും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ട്രംപിന്റെ ഭരണ കൂടം അടുത്ത കാലത്ത് 37 മറ്റ് ഇമിഗ്രേഷന്‍ ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തിരുന്നു. ട്രംപിന്റെ കടുത്ത ഇമിഗ്രേഷന്‍ നയത്തിനെതിരെ രംഗത്തെത്തിയതിന്റെ പേരിലാണ് ആക്ടിവിസ്റ്റുകള്‍ക്കും ജേര്‍ണലിസ്റ്റുകള്‍ക്കും നേരെയുള്ള നടപടി ഭരണകൂടം ഈ വിധത്തില്‍ ശക്തമാക്കിയിരിക്കുന്നത്.


Other News in this category



4malayalees Recommends