എന്‍.എ.ജി.സി വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 28ന്

എന്‍.എ.ജി.സി വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 28ന്

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ വിഷു ദിനാഘോഷം ഏപ്രില്‍ 28നു ഞായറാഴ്ച രാവിലെ 10.30മുതല്‍ പാര്‍ക്ക് റിഡ്ജിലുള്ള സെന്റിനിയല്‍ ആക്ടിവിറ്റി സെന്ററില്‍ വച്ചു നടത്തുന്നതാണെന്നു പ്രസിഡന്റ് ടി.എന്‍.എസ് കുറുപ്പ് അറിയിച്ചു.


എല്ലാവര്‍ഷവും പതിവുപോലെ നടത്തിവരാറുള്ള വിഷുദിനാഘോഷ പരിപാടികള്‍ രാവിലെ 10.30ന് ആരംഭിച്ച് വൈകുന്നേരത്തോടുകൂടി സമാപിക്കും. വിഷുക്കണി, വിഷുക്കൈനീട്ടം, വിവിധ കലാപരിപാടികള്‍, വിഷു സദ്യ എന്നിവയാണ് പ്രധാന പരിപാടികള്‍. ആഘോഷത്തിന്റെ നടത്തിപ്പിലേക്കായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരവുമായി ബന്ധപ്പെട്ട് നടത്തുന്ന ഈ മഹോത്സവത്തില്‍ പങ്കെടുക്കുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: പ്രസിഡന്റ് ടി.എന്‍.എസ് കുറുപ്പ് (630 941 8535), ജയരാജ് നാരായണന്‍, സെക്രട്ടറി (847 943 7643), വിജി എസ്. നായര്‍, ട്രഷറര്‍ (847 827 6227).

സതീശന്‍ നായര്‍ അറിയിച്ചതാണിത്.



Other News in this category



4malayalees Recommends