സ്വര്‍ണവില കുറഞ്ഞു, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍, ആവശ്യക്കാര്‍ കൂടി

സ്വര്‍ണവില കുറഞ്ഞു, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍, ആവശ്യക്കാര്‍ കൂടി
പ്രതീക്ഷ നല്‍കി സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 2,965 രൂപയും പവന് 23,720 രൂപയുമാണ് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.

ഈ മാസം തുടക്കത്തില്‍ 24,520 രൂപ വരെ സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. മാര്‍ച്ച് 20ന് ഗ്രാമിന് 2,990 രൂപയും പവന് 23,920 രൂപയുമായിരുന്നു നിരക്ക്.

ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്.ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ നേരിയ കുറവുണ്ട്.അന്താരാഷ്ട്രവിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1309.50 ഡോളറാണ് ഇന്നത്തെ നിരക്ക്.

Other News in this category



4malayalees Recommends