ഗൗതം ഗംഭീര്‍ ബിജെപിയില്‍, അംഗത്വം സ്വീകരിച്ചു, ഇനി രാഷ്ട്രീയ കളിക്കളം

ഗൗതം ഗംഭീര്‍ ബിജെപിയില്‍, അംഗത്വം സ്വീകരിച്ചു, ഇനി രാഷ്ട്രീയ കളിക്കളം

ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അംഗത്വം നല്‍കി സ്വീകരിച്ചു. ഡല്‍ഹിയില്‍ വെച്ചാണ് ചടങ്ങ് നടന്നത്. കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, രവിശങ്കര്‍ പ്രസാദ് എന്നിവര്‍ പങ്കെടുത്തു.


അന്താരാഷ്ട ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് തൊട്ടുപിന്നാലെ ഗംഭീര്‍ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ രാഷ്ട്രീയപ്രവേശം സംബന്ധിച്ച ഊഹാപോഹങ്ങളില്‍ വാസ്തവം ഒട്ടുമില്ലെന്ന് ഗംഭീര്‍ അന്ന് ട്വീറ്റ് ചെയ്തിരുന്നു

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഗംഭീര്‍ ദില്ലിയില്‍ മത്സരിക്കുമെന്നാണ് പറയുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിന് മുന്‍പ് തന്നെ ഇക്കാര്യത്തില്‍ അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു.Other News in this category4malayalees Recommends