യുഎസിലേക്ക് നിയമവിരുദ്ധമായി കുടിയേറിയവരെ അറസ്റ്റ് ചെയ്യുന്നതില്‍ വന്‍ ഇടിവ്; യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലൂടെ കൂടുതല്‍ പേര്‍ അനധികൃതമായി കുടിയേറുന്നത് വര്‍ധിച്ചതിനാല്‍ കണ്‍ട്രി ഏജന്റുമാര്‍ അതിര്‍ത്തിയില്‍ ശ്രദ്ധയൂന്നുന്നത് പ്രധാന കാരണം

യുഎസിലേക്ക് നിയമവിരുദ്ധമായി കുടിയേറിയവരെ അറസ്റ്റ് ചെയ്യുന്നതില്‍ വന്‍ ഇടിവ്;  യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലൂടെ കൂടുതല്‍ പേര്‍ അനധികൃതമായി കുടിയേറുന്നത് വര്‍ധിച്ചതിനാല്‍ കണ്‍ട്രി ഏജന്റുമാര്‍ അതിര്‍ത്തിയില്‍ ശ്രദ്ധയൂന്നുന്നത് പ്രധാന കാരണം
യുഎസിലേക്ക് നിയമവിരുദ്ധമായി കുടിയേറിയവരെ അറസ്റ്റ് ചെയ്യുന്നതില്‍ അടുത്തിടെ വന്‍ താഴ്ചയുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇതിനായുള്ള റിസോഴ്‌സുകളെ അതിര്‍ത്തിയിലെ പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ട്രംപ് ഭരണകൂടം സമീപകാലത്ത് തിരിച്ച് വിട്ടതിനെ തുടര്‍ന്നാണ് അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതില്‍ കുറവുണ്ടായിരിക്കുന്നത്. ഇത്തരത്തില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ തുടങ്ങിയിരിക്കുന്നത് കഴിഞ്ഞ വര്‍ഷം അവസാനം മുതലായിരുന്നു.

അതിര്‍ത്തിയിലൂടെ യുഎസിലേക്ക് കടന്ന് വരുന്ന അനധികൃത കുടിയേറ്റ കുടുംബങ്ങളുടെ എണ്ണം റെക്കോര്‍ഡിലെത്തിയതിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള അറസ്റ്റില്‍ കുറവുണ്ടായിരിക്കുന്നത്. തൊട്ട് മുമ്പത്തെ വര്‍ഷം ഇത്തരത്തില്‍ അറസ്റ്റിലായവരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോഴാണ് 2018 അവസാനം മുതല്‍ ഇതില്‍ കുറവുണ്ടായിരിക്കുന്നതെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

എന്‍ഫോഴ്‌സ്‌മെന്റ് റിസോഴ്‌സുകള്‍ രാജ്യത്തിന്റെ ആന്തരഭാഗങ്ങളില്‍ ഇത്തരം അറസ്റ്റുകള്‍ നടത്തുന്നതില്‍ നിന്നും ശ്രദ്ധ വ്യതി ചലിപ്പിച്ച് പകരം അതിര്‍ത്തികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് ഈ വിധത്തിലുള്ള അറസ്റ്റുകളില്‍ കുറവുണ്ടായിരിക്കുന്നതെന്നാണ് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഒഫീഷ്യലുകള്‍ വ്യാഴാഴ്ച വിശദീകരണം നല്‍കിയിരിക്കുന്നത്.

യുഎസ് മെക്‌സിക്കോ അതിര്‍ത്തിയിലൂടെ സെന്‍ട്രല്‍ അമേരിക്കയില്‍ നിന്നുള്ള കുടുംബങ്ങള്‍ കൂടുതലായി കടന്ന് വരുന്നതിനാലാണ് കണ്‍ട്രി ഏജന്റുമാര്‍ അതിര്‍ത്തിയിലേക്ക് കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ഇടയാക്കിയതെന്നും ഒഫീഷ്യലുകള്‍ വെളിപ്പെടുത്തുന്നു. രാജ്യത്ത് അനധികൃതമായി കഴിഞ്ഞതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയും ഈ വര്‍ഷത്തെ ആദ്യ ക്വാര്‍ട്ടറിലും അറസ്റ്റിലായവര്‍ 34,546 പേരാണ്. എന്നാല്‍ ഇതിന് മുമ്പത്തെ ഇതേ കാലത്ത് അറസ്റ്റിലായവര്‍ 39,328 പേരായിരുന്നു. അതായത് ഇക്കാര്യത്തില്‍ 12 ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്.

Other News in this category



4malayalees Recommends