ഓസ്‌ട്രേലിയന്‍ ബാക്ക്പാക്കര്‍-വര്‍ക്ക് ഹോളിഡേ വിസാ നിയമങ്ങളില്‍ പൊളിച്ചെഴുത്ത്; ബാക്ക്പാക്കര്‍മാര്‍ ഓരോ ആറ് മാസം കൂടുമ്പോഴും ജോലി ഉപേക്ഷിക്കേണ്ട; തങ്ങാവുന്ന കാലത്തില്‍ മൂന്നിരട്ടി വര്‍ധനവ്; വര്‍ക്കിംഗ് ഹോളിഡേ വിസകള്‍ക്കുള്ള കൂടിയ വയസ് 35

ഓസ്‌ട്രേലിയന്‍ ബാക്ക്പാക്കര്‍-വര്‍ക്ക് ഹോളിഡേ വിസാ നിയമങ്ങളില്‍ പൊളിച്ചെഴുത്ത്; ബാക്ക്പാക്കര്‍മാര്‍ ഓരോ ആറ് മാസം കൂടുമ്പോഴും ജോലി ഉപേക്ഷിക്കേണ്ട; തങ്ങാവുന്ന കാലത്തില്‍ മൂന്നിരട്ടി വര്‍ധനവ്;  വര്‍ക്കിംഗ് ഹോളിഡേ വിസകള്‍ക്കുള്ള കൂടിയ വയസ് 35

ഓസ്‌ട്രേലിയയിലേക്കുള്ള ബാക്ക്പാക്കര്‍ വിസകള്‍, വര്‍ക്ക് ഹോളിഡേ വിസകള്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ വന്‍ മാറ്റങ്ങള്‍ വരാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഗവണ്‍മെന്റ് ഉടന്‍ നടത്തിയേക്കും. പുതിയ മാറ്റമനുസരിച്ച് ബാക്ക്പാക്കര്‍മാര്‍ ഓരോ ആറ് മാസം കൂടുമ്പോഴും അവരുടെ ഓസ്‌ട്രേലിയന്‍ ജോലി വിടേണ്ടി വരില്ല. ഇതിന് പുറമെ അവര്‍ അധികമായി കാര്‍ഷിക ജോലികള്‍ ചെയ്യുന്നുവെങ്കില്‍ ഓസ്‌ട്രേലിയയില്‍ തങ്ങാവുന്ന പരമാവധി കാലം മൂന്നിരട്ടിയായി കൂട്ടുകയും ചെയ്യും.


അതു പോലെ തന്നെ വര്‍ക്കിംഗ് ഹോളിഡേ വിസകള്‍ക്കുള്ള പ്രായപരിധി ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 35 വയസാക്കി ഉയര്‍ത്താനും പദ്ധതിയുണ്ട്. സീസണല്‍ വര്‍ക്കെടുക്കുന്ന പസിഫിക്ക് ഐസ്ലാന്‍ഡര്‍മാര്‍ക്ക് മൂന്ന് മാസക്കാലം ഓസ്‌ട്രേലിയയില്‍ തുടരാവുന്ന നിയമമാറ്റവും വരുന്നുണ്ട്. ചില ബാക്ക് പാക്കര്‍മാരെ നോര്‍ത്തേണ്‍ ഓസ്‌ട്രേലിയയില്‍ മാത്രം ജോലി ചെയ്യാന്‍ നിഷ്‌കര്‍ഷിച്ചിരുന്ന നിയമം റദ്ദാക്കും.

തുടര്‍ന്ന് അവര്‍ക്ക് രാജ്യത്ത് എവിടെയും ജോലി ചെയ്യാനുള്ള അവസരമൊരുങ്ങും. അടുത്തിടെ ക്യൂന്‍സ്ലാന്‍ഡ് സന്ദര്‍ശിച്ച പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പുതിയ വിസ പരിഷ്‌കാരങ്ങള്‍ക്കായി അനുമതി നല്‍കിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കാര്‍ക്ക് ജോലികള്‍ക്ക് ആദ്യം ക്ലെയിം ചെയ്യുന്നതിന് ആദ്യ അവസരം ഉറപ്പാക്കുന്നതിനായി ഒരു വര്‍ക്ക് ഫോഴ്‌സ് ടെസ്റ്റ് നടപ്പിലാക്കുമെന്നും അദ്ദേഹം ഉറപ്പേകിയിരുന്നു.




Other News in this category



4malayalees Recommends