യെദ്യൂരപ്പയുടെ പേരില്‍ പുറത്ത് വന്ന ഡയറി വ്യാജമെന്ന് ബംഗലൂരു ആദായ നികുതി വകുപ്പ്

യെദ്യൂരപ്പയുടെ പേരില്‍ പുറത്ത് വന്ന ഡയറി വ്യാജമെന്ന് ബംഗലൂരു ആദായ നികുതി വകുപ്പ്
യെദ്യൂരപ്പയുടെ പേരില്‍ പുറത്ത് വന്ന ഡയറി വ്യാജമെന്ന് ബംഗലൂരു ആദായ നികുതി വകുപ്പ്. കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിയാത്ത രേഖകള്‍ ആണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത് എന്നും ഈ ഡയറി വ്യാജമാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ നേരത്തെ തെളിഞ്ഞിട്ടുള്ളതാണെന്നും ബംഗലൂരു ആദായ നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ ബി എസ് ബാലകൃഷ്ണന്‍ അറിയിച്ചു.

ഇപ്പോഴത്തെ സംഭവങ്ങള്‍ മറ്റ് കേസുകളെ സ്വാധീനിക്കാനുള്ള ശ്രമമെന്ന് കരുതുന്നുവെന്നും ബെംഗളൂരു ആദായ നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ അഭിപ്രായപ്പെട്ടു. കര്‍ണാടക മുഖ്യമന്ത്രിയാവാന്‍ 2008 09 കാലഘട്ടത്തില്‍ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി യെദ്യൂരപ്പ 1800 കോടിയിലേറെ രൂപ നല്‍കിയെന്നാണ് കാരവന്‍ മാഗസിന്‍ പുറത്ത് വിട്ട ഡയറിയില്‍ പറയുന്നത്. ആരോപണത്തിനടിസ്ഥാനമായി പുറത്തുവിട്ട ഡയറി വ്യാജമാണെന്നാണ് ബിജെപിയും യെദ്യൂരപ്പയും നേരത്തെ തന്നെ നിലപാടെടുത്തിരുന്നു.

Other News in this category4malayalees Recommends