കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് 2018 നവംബറില്‍ റെക്കോര്‍ഡ് ഇടവില്‍; ദേശീയതലത്തില്‍ തൊഴിലില്ലായ്മ നിരക്ക് 5.6 ശതമാനം; നവംബറില്‍ തൊഴിലുള്ളവര്‍ 19 മില്യണ്‍; തൊഴില്‍ വര്‍ധനവില്‍ ക്യൂബെക്കും ആല്‍ബര്‍ട്ടയും ഏറെ മുന്നില്‍

കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് 2018 നവംബറില്‍ റെക്കോര്‍ഡ് ഇടവില്‍; ദേശീയതലത്തില്‍ തൊഴിലില്ലായ്മ നിരക്ക് 5.6 ശതമാനം; നവംബറില്‍ തൊഴിലുള്ളവര്‍ 19 മില്യണ്‍; തൊഴില്‍ വര്‍ധനവില്‍ ക്യൂബെക്കും ആല്‍ബര്‍ട്ടയും ഏറെ മുന്നില്‍

കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് 2018 നവംബറില്‍ റെക്കോര്‍ഡ് താഴ്ചയിലെത്തിയെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. സ്റ്റാറ്റിക്‌സ് കാനഡയുടെ ഏറ്റവും പുതിയ കണക്കാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ നവംബറില്‍ 5.6 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. 1976 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ തൊഴിലില്ലായ്മ നിരക്ക് ഇത്രയധികം താണ മറ്റൊരു മാസമില്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.


നവംബറിലെ കണക്ക് പ്രകാരം കാനഡയില്‍ ഏതാണ്ട് 19 മില്യണ്‍ പേരാണ് തൊഴിലെടുക്കുന്നവരായിട്ടുള്ളത്. അതിന് മുമ്പത്തെ മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 0.5 ശതമാനം വര്‍ധനവാണ് തൊഴിലിലുണ്ടായിരിക്കുന്നത്. നവംബറില്‍ കാനഡയിലെ ആറ് പ്രവിശ്യകളിലാണ് തൊഴില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ഇക്കാര്യത്തില്‍ ക്യൂബെക്കും ആല്‍ബര്‍ട്ടയുമാണ് മുന്നിലുള്ള പ്രവിശ്യകള്‍. നവംബറില്‍ ക്യൂബെക്കില്‍ തൊഴിലുകളുടെ എണ്ണത്തില്‍ 26,000ത്തിന്റെ വര്‍ധവുണ്ടായിട്ടുണ്ട്.

കാനഡയില്‍ ഫുള്‍ ടൈം വര്‍ക്കുകള്‍ വര്‍ധിച്ചതാണ് ഈ തൊഴില്‍ അഭിവൃദ്ധിക്കുള്ള പ്രധാന കാരണമെന്ന് സ്റ്റാറ്റിറ്റിക്‌സ് കാനഡ വെളിപ്പെടുത്തുന്നത്. നവംബറില്‍ ക്യൂബെക്കില്‍ നാല് മില്യണിലധികം പേരാണ് തൊഴിലെടുക്കുന്നവരായിട്ടുള്ളത്. നിലവില്‍ പ്രവിശ്യയിലെ തൊഴിലില്ലായ്മ നിരക്ക് 5.4 ശതമാനമാണ്. ദേശീയ തൊഴിലില്ലായ്മ നിരക്കായ 5.6 ശതമാനത്തിന്റെ തൊട്ട് താഴെയാണ്. ആല്‍ബര്‍ട്ടയില്‍ തൊഴിലുകളില്‍ നവംബറില്‍ 20,000ത്തില്‍ അധികം തൊഴിലുകളാണ് കൂടുതലായുണ്ടായിരിക്കുന്നത്. ബ്രിട്ടീഷ് കൊളംബിയയില്‍ നവംബറില്‍ 16,000 തൊഴിലുകളാണ് കൂടുതലായി ഉണ്ടായിരിക്കുന്നത്. പ്രവിശ്യയിലെ തൊഴിലില്ലായ്മ നിരക്ക് രാജ്യത്തെ താഴ്ന്ന നിരക്കായ 4.4 ശതമാനമാണെന്നും റിപ്പോര്‍ട്ടുണ്ട്.Other News in this category4malayalees Recommends