കാനഡയില്‍ നിന്നും ഗ്രാജ്വേഷന്‍ നേടിയ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് പോസ്റ്റ് ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റ്;കനേഡിയന്‍ വര്‍ക്ക് എക്‌സ്പീരിയന്‍സ് കരഗതമാക്കാം; പെര്‍മനന്റ് റെഡിസന്‍സി നേടുന്നതിനുള്ള ഒരു എളുപ്പ വഴി

കാനഡയില്‍ നിന്നും ഗ്രാജ്വേഷന്‍ നേടിയ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് പോസ്റ്റ് ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റ്;കനേഡിയന്‍ വര്‍ക്ക് എക്‌സ്പീരിയന്‍സ് കരഗതമാക്കാം; പെര്‍മനന്റ് റെഡിസന്‍സി നേടുന്നതിനുള്ള ഒരു എളുപ്പ വഴി

കാനഡയിലെ പഠനത്തിന് ശേഷം ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് കനേഡിയന്‍ ഗവണ്‍മെന്റ് നല്‍കി വരുന്ന മഹത്തായ ഒരു അവസരമാണ് പോസ്റ്റ് ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റ്. അര്‍ഹമായ കനേഡിയന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഗ്രാജ്വേഷന്‍ പൂര്‍ത്തിയായവര്‍ക്കാണിത് ലഭ്യമാക്കുന്നത്. ഇതിലൂടെ ഇവര്‍ക്ക് മൂല്യവത്തായ കനേഡിയന്‍ വര്‍ക്ക് എക്‌സ്പീരിയന്‍സ് കരഗതമാകുന്നു. ഭാവിയില്‍ കാനഡയിലേക്ക് കുടിയേറുന്നതിന് നിര്‍ണായകമായ പോയിന്റുകള്‍ ഇതിലൂടെ ലഭിക്കുന്നതാണ്.


എന്‍ഒസി എ, ഒ അല്ലെങ്കില്‍ ബി ക്ക് കീഴിലുള്ള സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് പോസ്റ്റ് ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റിലൂടെ പ്രവൃത്തി പരിചയം നേടിയാല്‍ പെര്‍മനന്റ് റെഡിസന്‍സിക്ക് അപേക്ഷിക്കുന്നതിനായി യോഗ്യത നേടാനാവും. കാനഡയില്‍ നിന്നും ഗ്രാജ്വേഷന്‍ നേടിയവര്‍ഗക്ക് മൂന്ന് വര്‍ഷത്തിനിടയില്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റ് നേടാവുന്നതാണ്. ഇതിനായി യോഗ്യത നേടുന്നതിന് അപേക്ഷകന്‍ കാനഡയില്‍ തുടര്‍ച്ചയായി പഠിച്ചിരിക്കണം.

കുറഞ്ഞത് എട്ട് മാസമെങ്കിലും നീണ്ട് നില്‍ക്കുന്ന പ്രോഗ്രാം ഓഫ് സ്റ്റഡി ഇത്തരക്കാര്‍ പൂര്‍ത്തിയാക്കുകയും വേണം. കൂടാതെ അപേക്ഷകര്‍ കാനഡയിലെ ഒരു ഡെസിഗ്നേറ്റഡ് ലേണിംഗ് ഇന്‍സ്റ്റിറ്റിയൂഷന്‍സുകളില്‍(ഡിഎല്‍ഐ) നിന്നും ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കിയവരുമാകണം. എന്നാല്‍ ഇത്തരത്തിലുള്ള സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ക്കെല്ലാം പോസ്റ്റ് ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റിന് യോഗ്യതയുണ്ടായിരിക്കില്ലെന്നറിയുക.അക്കാദമിക് പ്രോഗ്രാം പൂര്‍ത്തിയാക്കുന്നതിനുള്ള ആവശ്യകതകളെല്ലാം പാലിച്ചുവെന്ന് അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ലിഖിത സ്ഥിരീകരണം ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കി 180 ദിവസങ്ങള്‍ക്കകം ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് വാങ്ങുകയും വേണം.

Other News in this category



4malayalees Recommends