ഓസ്‌ട്രേലിയയിലേക്കെത്തുന്ന കുടിയേറ്റക്കാര്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വാര്‍ഷിക പരിധിയ്ക്ക് താഴെയെന്ന് പ്രധാനമന്ത്രി; ആന്വല്‍ ഇമിഗ്രേഷന്‍ ക്യാപ് 190,000 ;കൂടുതല്‍ കുടിയേറ്റക്കാര്‍ ഓസ്‌ട്രേലിയയിലേക്ക് എത്തുന്നത് വരെ നയത്തില്‍ മാറ്റമില്ലെന്ന് മോറിസന്‍

ഓസ്‌ട്രേലിയയിലേക്കെത്തുന്ന കുടിയേറ്റക്കാര്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വാര്‍ഷിക പരിധിയ്ക്ക് താഴെയെന്ന് പ്രധാനമന്ത്രി; ആന്വല്‍ ഇമിഗ്രേഷന്‍ ക്യാപ് 190,000 ;കൂടുതല്‍ കുടിയേറ്റക്കാര്‍ ഓസ്‌ട്രേലിയയിലേക്ക് എത്തുന്നത് വരെ നയത്തില്‍ മാറ്റമില്ലെന്ന് മോറിസന്‍

ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നത് മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന നിര്‍ണായക പ്രസ്താവനയുമായി പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി. കഴിഞ്ഞ നിരവധി വര്‍ഷങ്ങളിലെ ഇമിഗ്രേഷന്‍ ഇന്‍ടേക്ക് വാര്‍ഷിക പരിധിക്ക് താഴെ മാത്രമാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. കൂടുതല്‍ കുടിയേറ്റക്കാര്‍ ഓസ്‌ട്രേലിയയിലേക്ക് എത്തുന്നത് വരെ നയത്തില്‍ മാറ്റം വരുത്തില്ലെന്നും അദ്ദേഹം ഉറപ്പേകുന്നു.


നിലവില്‍ ഓസ്‌ട്രേലിയയിലേക്കുള്ള ആന്വല്‍ ഇമിഗ്രേഷന്‍ ക്യാപ് 190,000 ആണെന്ന് മെല്‍ബണില്‍ റിപ്പോര്‍ട്ടര്‍മാരോട് സംസാരിക്കവെ മോറിസന്‍ വെളിപ്പെടുത്തുന്നു. അതായത് ഇത് 2011 മുതല്‍ ഇത്തരത്തില്‍ തന്നെ തുടര്‍ന്ന് വരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.എന്നാല്‍ വിജയകരമായി കുടിയേറ്റത്തിന് അപേക്ഷ സമര്‍പ്പിക്കുന്നവരുടെ എണ്ണം നിരവധി വര്‍ഷങ്ങളായി അതിനേക്കാള്‍ കുറവാണെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കുടിയേറിയവരുടെ എണ്ണം 162,000 ആയി താഴ്ന്നിരുന്നുവെന്നും ഇത് ഒരു ദശാബ്ദത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ സംഖ്യയാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഓസ്‌ട്രേലിയ ഇന്റഗ്രിറ്റി മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയതിന് ശേഷം വിജയകരമായി അപേക്ഷ സമര്‍പ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞ് വരുന്നുവെന്നും മോറിസന്‍ പറയുന്നു.കുടിയേറ്റത്തിനുള്ള അര്‍ഹത നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയതിന് ശേഷം അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ കുറഞ്ഞ് വരുന്നുണ്ട്. കൂടുതല്‍ കുടിയേറ്റക്കാര്‍ കടന്ന് വരുന്നതിനായി വ്യവസ്ഥകളില്‍ വിട്ട് വീഴ്ചകള്‍ നടത്താന്‍ ഉദ്ദേശ്യമില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends