സൗത്ത് ഓസ്‌ട്രേലിയയിലെ സബ് ക്ലാസ് 457, സബ്ക്ലാസ് 482 വിസക്കാരുടെ ആശ്രിതരായ കുട്ടികള്‍ക്ക് സൗജന്യ സ്‌കൂള്‍ വിദ്യാഭ്യാസം ; ഇതിലൂടെ റീജിയണല്‍ ഏരിയകളിലേക്ക് കൂടുതല്‍ കുടിയേറ്റക്കാരെ ആകര്‍ഷിക്കാനാവുമെന്ന പ്രതീക്ഷയുമായി അധികൃതര്‍

സൗത്ത് ഓസ്‌ട്രേലിയയിലെ സബ് ക്ലാസ് 457, സബ്ക്ലാസ് 482 വിസക്കാരുടെ ആശ്രിതരായ കുട്ടികള്‍ക്ക് സൗജന്യ സ്‌കൂള്‍ വിദ്യാഭ്യാസം ; ഇതിലൂടെ റീജിയണല്‍ ഏരിയകളിലേക്ക് കൂടുതല്‍ കുടിയേറ്റക്കാരെ ആകര്‍ഷിക്കാനാവുമെന്ന പ്രതീക്ഷയുമായി അധികൃതര്‍
സബ് ക്ലാസ് 457, സബ്ക്ലാസ് 482 വിസക്കാരുടെ ആശ്രിതരായ കുട്ടികള്‍ക്ക് സൗത്ത് ഓസ്‌ട്രേലിയ സൗജന്യ സ്‌കൂള്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്.കുടിയേറ്റക്കാര്‍ റീജിയണല്‍ ഏരിയകളില്‍ സെറ്റില്‍ ചെയ്യുന്നതിനും ജോലി ചെയ്യുന്നതിനുമായി രാജ്യത്തെ നിരവധി സ്‌റ്റേറ്റുകള്‍ ഇന്‍സെന്റീവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇപ്പോള്‍ പുതിയ നീക്കത്തിലൂടെ സൗത്ത് ഓസ്‌ട്രേലിയയും ആ പാത പിന്തുടരുകയാണ്.

ഇതനുസരിച്ച് റീജിയണല്‍ ഏരിയകളിലെ പബ്ലിക്ക് സ്‌കൂളുകളിലായിരിക്കും സൗത്ത് ഓസ്‌ട്രേലിയ ഈ ഗണത്തില്‍ പെടുന്ന കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം അനുവദിക്കുന്നത്.റീജിയണല്‍ ഏരിയകളിലെ കുടിയേറ്റക്കാരായവരുടെ മക്കളായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഈ ഇളവ് ലഭിക്കുന്നതായിരിക്കും. ഇതിന് മുമ്പ് പ്രസ്തുത വിസ ഹോള്‍ഡര്‍മാരുടെ മക്കള്‍ക്ക് സ്റ്റുഡന്റ് കോണ്‍ട്രിബ്യൂഷന്‍ ഫീസ് നല്‍കേണ്ടി വന്നിരുന്നു. ഇത് പ്രൈമറിക്ക് ഏതാണ്ട് 5300 ഡോളറും ഹൈസ്‌കൂളിലേക്ക് 6400 ഡോളറുമായിരുന്നു.

ഇത് വഴി റീജിയണല്‍ ഏരിയകളിലേക്ക് കൂടുതല്‍ സ്‌കില്‍ഡ് മൈഗ്രന്റുകളെ ആകര്‍ഷിക്കാനാവുമെന്നും തല്‍ഫലമായി ഇവിടങ്ങളിലെ ബിസിനസുകള്‍ നിലവില്‍ അഭിമുഖീകരിക്കുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കാനാവുമെന്ന പ്രതീക്ഷയും ശക്തമാണ്. ഇത് വഴി പ്രാദേശിക ബിസിനസുകള്‍ വളരുമെന്നും ഇത് കൂടുതല്‍ തൊഴില്‍ റീജിയണല്‍ ഏരിയകളില്‍ ഉണ്ടാക്കുമെന്നുമാണ് സൗത്ത് ഓസ്‌ട്രേലിയ പ്രതീക്ഷിക്കുന്നത്.







Other News in this category



4malayalees Recommends