ആല്‍ബര്‍ട്ടയിലെ തൊഴില്‍സേന വരും ദശാബ്ദങ്ങളിലും കരുത്തോടെ മുന്നേറും; കാരണം വര്‍ധിച്ച് വരുന്ന കുടിയേറ്റം; മറ്റ് പ്രധാന പ്രവിശ്യകളില്‍ വയോജന സംഖ്യ വര്‍ധിക്കുന്നതിനാല്‍ ലേബര്‍ ഫോഴ്‌സ് പാര്‍ട്ടിസിപ്പേഷന്‍ നിരക്ക് കുറയുമെന്ന് മുന്നറിയിപ്പ്

ആല്‍ബര്‍ട്ടയിലെ തൊഴില്‍സേന വരും ദശാബ്ദങ്ങളിലും കരുത്തോടെ മുന്നേറും; കാരണം വര്‍ധിച്ച് വരുന്ന കുടിയേറ്റം; മറ്റ് പ്രധാന പ്രവിശ്യകളില്‍ വയോജന സംഖ്യ വര്‍ധിക്കുന്നതിനാല്‍ ലേബര്‍ ഫോഴ്‌സ് പാര്‍ട്ടിസിപ്പേഷന്‍ നിരക്ക് കുറയുമെന്ന് മുന്നറിയിപ്പ്
കാനഡയിലെ ജനസംഖ്യയില്‍ വയോജനങ്ങള്‍ വര്‍ധിച്ച് വരുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ആവര്‍ത്തിച്ച് മുഴങ്ങുന്നുണ്ട്. എന്നാല്‍ ആല്‍ബര്‍ട്ടയില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണത്തില്‍ ഭൂരിഭാഗവും യുവജനങ്ങളാണെന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നു. വരുന്ന ദശാബ്ദങ്ങളിലും അത് അങ്ങനെ തന്നെ തുടരുമെന്നും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളില്‍ നിന്നുള്ളവര്‍ ഇവിടുത്തെ തൊഴില്‍സേനയ്ക്ക് കരുത്ത് പകരുമെന്നും ഈ പഠനത്തിലൂടെ കണ്ടെത്തിയിട്ടുമുണ്ട്.

രാജ്യത്തെ പ്രധാനപ്പെട്ട ജനസംഖ്യാ കേന്ദ്രങ്ങള്‍ക്കിടയില്‍ ആല്‍ബര്‍ട്ടയിലെ രണ്ട് നഗരങ്ങളിലെ തൊഴില്‍ സേനയ്ക്ക് ഉയര്‍ന്ന പങ്കാളിത്തമുണ്ടെന്നും കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച സ്റ്റാറ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നു. 15 വയസിനും അതിന് മുകളിലുമുള്ള എത്രത്തോളം ശതമാനം പേര്‍ തൊഴിലെടുക്കുന്നുവെന്നോ അല്ലെങ്കില്‍ തൊഴില്‍ തേടുന്നുവെന്നോ എന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ നിരക്ക് നിശ്ചയിക്കപ്പെടുന്നത്.

ഇത് പ്രകാരം 2017ല്‍ ആല്‍ബര്‍ട്ടയില്‍ ഇത്തരത്തിലുള്ളവരുടെ നിരക്ക് 72 ശതമാനമായിരുന്നു. ഇത് 2036ല്‍ 71 ശതമാനമായി താഴുമെന്നാണ് പ്രവചനം. എന്നാല്‍ ഇക്കാര്യത്തിലുള്ള ദേശീയ നിരക്ക് 62 ശതമാനമായിരിക്കുമെന്നാണ് പ്രവചനം. രാജ്യത്ത് വയോജനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതാണ് ഇതിന് പ്രധാന കാരണമെന്നും സ്റ്റാറ്റിറ്റിക്‌സ് കാനഡ അഭിപ്രായപ്പെടുന്നു. തൊഴില്‍ സേനയുടെ നിരക്കിന്റെ കാര്യത്തില്‍ നഗരപ്രദേശങ്ങളും ഗ്രാമ പ്രദേശങ്ങളും തമ്മില്‍ വന്‍ വിടവുണ്ടെന്നും ഈ റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നു.

യുവജനങ്ങളായ കനേഡിയന്‍മാര്‍ കൂടുതലായി പ്രധാനപ്പെട്ട നഗരങ്ങളിലേക്ക് നീങ്ങാന്‍ കൂടുതല്‍ താല്‍പര്യപ്പെടുന്നതിനാല്‍ അവിടങ്ങളിലെ തൊഴില്‍ സേനാ നിരക്ക് വര്‍ധിച്ച് വരുന്ന അവസ്ഥയാണുള്ളത്. എന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍ നേരെ മറിച്ചാണ് സ്ഥിതി. അതായത് ഗ്രാമപ്രദേശങ്ങളില്‍ വയോജനങ്ങളുടെ എണ്ണം വര്‍ധിച്ച് വരുന്ന പ്രവണത വര്‍ധിച്ച് വരുകയുമാണ്. ഒന്റാറിയോക്ക് പുറത്തുള്ള പ്രധാനപ്പെട്ട നഗങ്ങളില്‍ ലേബര്‍ ഫോഴ്‌സ് പാര്‍ട്ടിസിപ്പേഷന്‍ നിരക്ക് 2036 ആകുമ്പോഴേക്കും 58 ശതമാനത്തിലേക്ക് താഴുമെന്നാണ് പ്രവചനം.

അറ്റ്‌ലാന്റിക് കാനഡയിലെ ചെറി ടൗണുകള്‍ റൂറല്‍ ഏരിയകളാണ്. ഇവിടുത്തെ നിരക്ക് 53 ശതമാനമായി താഴുന്നതാണ്. എന്നാല്‍ ആല്‍ബര്‍ട്ടയില്‍ എഡ്മണ്ടനും കാല്‍ഗറിക്കും പുറത്തുള്ളിടങ്ങളില്‍ 2036 ആകുമ്പോഴേക്കും 68 ശതമാനം നിരക്കിലായിരിക്കും ലേബര്‍ ഫോഴ്‌സ് പാര്‍ട്ടിസിപ്പേഷന്‍ കരുത്താര്‍ജിക്കുന്നത്. ഇവിടുത്തെ വര്‍ധിച്ച് വരുന്ന കുടിയേറ്റമാണിതിന് പ്രധാന കാരണമെന്നും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.

Other News in this category



4malayalees Recommends