യുഎസ് ഇലക്ഷനില്‍ ഇടപെട്ട റഷ്യയ്‌ക്കൊപ്പം ചേര്‍ന്ന് സ്വാര്‍ത്ഥലാഭമുണ്ടാക്കാന്‍ ട്രംപ് ശ്രമിച്ചില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി; ഇത് സമര്‍ത്ഥിക്കുന്ന മുള്ളേര്‍സ് റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ പ്രസിഡന്റിന് പ്രശ്‌നമില്ലെന്ന് സാറാ സാന്‍ഡേര്‍സ്

യുഎസ് ഇലക്ഷനില്‍ ഇടപെട്ട റഷ്യയ്‌ക്കൊപ്പം ചേര്‍ന്ന് സ്വാര്‍ത്ഥലാഭമുണ്ടാക്കാന്‍ ട്രംപ് ശ്രമിച്ചില്ലെന്ന്  വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി; ഇത് സമര്‍ത്ഥിക്കുന്ന മുള്ളേര്‍സ് റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ പ്രസിഡന്റിന് പ്രശ്‌നമില്ലെന്ന് സാറാ സാന്‍ഡേര്‍സ്

2016ലെ യുഎസ് ഇലക്ഷന്‍ തകിടം മറിയ്ക്കാന്‍ ശ്രമിച്ചുവെന്ന് കാര്യത്തില്‍ അന്വേഷണം നടത്തി സ്‌പെഷ്യല്‍ കൗണ്‍സെലായ റോബര്‍ട്ട് മുള്ളര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്ത് വിടുന്നതില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് യാതൊരു പ്രശ്‌നവുമില്ലെന്ന് റിപ്പോര്‍ട്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേര്‍സ് ആണ് ഇന്ന് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.ട്രംപിന് ഇതില്‍ പ്രശ്‌നമൊന്നുമില്ലെന്നാണ് താന്‍ കരുതുന്നതെന്നാണ് എന്‍ബിസി ടുഡേ ഷോയോട് സാന്‍ഡേര്‍സ് വെളിപ്പെടുത്തിയിരിക്കുന്നത്.


ഇതുമായി ബന്ധപ്പെട്ട നിഗൂഢതകള്‍ മറനീക്കി പുറത്ത് വരുന്നതില്‍ ട്രംപിന് സന്തോഷം മാത്രമേയുണ്ടാവുകയുള്ളുവെന്നാണ് താന്‍ കരുതുന്നതെന്നും സാന്‍ഡേര്‍സ് വിശദീകരിക്കുന്നു. എന്താണ് ചെയ്യേണ്ടതെന്നും എന്താണ് സംഭവിക്കാന്‍ പാടില്ലാത്തതെന്നും ട്രംപിന് നന്നായി അറിയാമെന്നും ശേഷിക്കുന്ന അമേരിക്കക്കാര്‍ക്കിത് നന്നായി അറിയാമെന്നും പ്രസ് സെക്രട്ടറി പറയുന്നു. തെരഞ്ഞെടുപ്പ് തനിക്ക് അനുകൂലമാക്കി മാറ്റുന്നതിന് ട്രംപോ അദ്ദേഹത്തിന്റെ ക്യാമ്പയിന്‍ ഗ്രൂപ്പോ റഷ്യയുമായി ചേര്‍ന്ന് ഗൂഢാലോചനകളൊന്നും നടത്തിയതിന് തെളിവ് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് സ്‌പെഷ്യല്‍ കൗണ്‍സെലായ റോബര്‍ട്ട് മുള്ളര്‍ നടത്തിയ അന്വേഷണത്തിലൂടെ വെളിപ്പെട്ടത്.

ഇക്കാര്യത്തില്‍ ട്രംപിനെ കുറ്റക്കാരനാക്കുന്നതിന് പര്യാപ്തമായ തെളിവുകളൊന്നും പ്രസ്തുത അന്വേഷണത്തിലൂടെ വെളിപ്പെട്ടിട്ടില്ലെന്നാണ് അറ്റോര്‍ണി ജനറലായ ബില്‍ ബാര്‍ പറയുന്നത്. മുള്ളറുടെ റിപ്പോര്‍ട്ട് കോണ്‍ഗ്രരിന് മുന്നില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് പുറത്ത് വിടുമെന്നായിരുന്നു ഇതിന് മുമ്പ് ട്രംപ് ഉറപ്പേകിയിരുന്നത്. തന്നെ ആരോപണങ്ങളില്‍ നിന്നും തീര്‍ത്തും കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ടാണിതെന്നാണ് ട്രംപ് അവകാശപ്പെട്ടിരുന്നത്. അമേരിക്കയിലെ ജനങ്ങള്‍ക്ക് എന്താണ് ഇക്കാര്യത്തില്‍ സംഭവിച്ചിരിക്കുന്നതെന്ന് നന്നായി അറിയാമെന്നും ട്രംപിന്റെ അഭിപ്രായത്തോട് യോജിച്ച് കൊണ്ട് സാന്‍ഡേര്‍സ് പ്രസ്താവനയിറക്കിയിരിക്കുകയാണിപ്പോള്‍.


Other News in this category



4malayalees Recommends