ക്ഷണിക്കാത്ത കല്യാണത്തിനെത്തി വോട്ട് ചോദിച്ച് ശശിതരൂര്‍, ഒരാളെയും വെറുതെ വിട്ടില്ല, സോഷ്യല്‍ മീഡിയയുടെ പരിഹാസവും

ക്ഷണിക്കാത്ത കല്യാണത്തിനെത്തി വോട്ട് ചോദിച്ച് ശശിതരൂര്‍, ഒരാളെയും വെറുതെ വിട്ടില്ല, സോഷ്യല്‍ മീഡിയയുടെ പരിഹാസവും

വിളിക്കാത്ത കല്യാണത്തിന് എത്തി വോട്ട് ചോദിക്കുന്ന ശശിതരൂരിന്റെ ഫോട്ടോകള്‍ വൈറലാകുകയാണ്. തിരുവനന്തപുരത്ത് മുന്നണികള്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.യുഡിഎഫ് സ്ഥാനാര്‍ഥിയായി മൂന്നാം വട്ടവും അങ്കത്തിനിറങ്ങിയിരിക്കുകയാണ് ശശിതരൂര്‍. സിപിഐ നേതാവ് സി.ദിവാകരന്‍, മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് മത്സരിക്കാനിറങ്ങിയ മുന്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവരാണ് തിരുവനന്തപുരത്ത് ജനവിധി തേടുന്നത്. മൂന്നു മുന്നണികളുടേയും സ്ഥാനാര്‍ഥികള്‍ എല്ലാ അര്‍ത്ഥത്തിലും കരുത്തര്‍.


തന്റെ പ്രചാരണ പരിപാടികള്‍ സോഷ്യല്‍ മീഡിയയിലൂടെ തരൂര്‍ അപ്പപ്പോള്‍ ജനങ്ങളെ അറിയിക്കുന്നുണ്ട്. മറ്റ് സ്ഥാനാര്‍ഥികളെ അപേക്ഷിച്ച് സോഷ്യല്‍ മീഡിയയിലും ഏറെ മുന്നിലുമാണ്. ചായക്കടയിലും ഓട്ടോ സ്റ്റാന്റിലും, മാര്‍ക്കറ്റിലും, വീടുകളിലുമൊക്കെ ശശി തരൂര്‍ വോട്ട് ചോദിച്ച് എത്തുന്നുണ്ട്.

കഴിഞ്ഞദിവസം വിവാഹ സ്ഥലത്തും അദ്ദേഹം വോട്ട് ചോദിച്ചെത്തി. നവദമ്പതികളോട് കുശലാന്വേഷണം നടത്തുന്നതിന്റെ ചിത്രങ്ങള്‍ അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ഒരാളെയും ഈ തിരഞ്ഞെടുപ്പ് സമയത്ത് വെറുതെ വിട്ടില്ല. ഉച്ചഭക്ഷണം കഴിക്കുന്ന ചെറുക്കനോടും പെണ്ണിനോടും വരെ അവരുടെ എംപി വോട്ട് ചോദിക്കുകയാണ്, ശശി തരൂര്‍ ട്വീറ്റ് ചെയ്തു. തിരുവിതാംകൂര്‍ രാജകുടുംബത്തേയും ശശി തരൂര്‍ ഇന്നലെ സന്ദര്‍ശിച്ചിരുന്നു. അതേസമയം, ക്ഷണിക്കാത്ത കല്യാണത്തിനെത്തി വോട്ട് ചോദിക്കുന്ന എംപി എന്ന പരിഹാസവും സോഷ്യല്‍ മീഡിയയില്‍ വന്നുകഴിഞ്ഞു.Other News in this category4malayalees Recommends