പിഐഇ ഐലന്റിലെത്തുന്ന ഐആര്‍സിസി സര്‍വീസുകള്‍ ലഭ്യമാക്കുന്നതിനായി പുതിയ ഓഫീസ്; പുതിയ കുടിയേറ്റക്കാര്‍ക്ക് സിറ്റിസണ്‍ഷിപ്പ് ടെസ്റ്റിംഗ് പോലുള്ള ആവശ്യങ്ങള്‍ക്ക് ഇനി പുതിയവര്‍ക്ക് ഐലന്റിന് വെളിയില്‍ പോയി ബുദ്ധിമുട്ടേണ്ട

പിഐഇ ഐലന്റിലെത്തുന്ന  ഐആര്‍സിസി സര്‍വീസുകള്‍ ലഭ്യമാക്കുന്നതിനായി പുതിയ ഓഫീസ്; പുതിയ കുടിയേറ്റക്കാര്‍ക്ക് സിറ്റിസണ്‍ഷിപ്പ് ടെസ്റ്റിംഗ് പോലുള്ള ആവശ്യങ്ങള്‍ക്ക് ഇനി പുതിയവര്‍ക്ക് ഐലന്റിന് വെളിയില്‍ പോയി ബുദ്ധിമുട്ടേണ്ട

പ്രിന്‍സ് എഡ്വാര്‍ഡ്സ് ഐലന്റ് പ്രവിശ്യയിലെത്തുന്ന പുതിയവര്‍ക്ക് എളുപ്പത്തില്‍ പൗരത്വം ലഭിക്കുന്നതിനായി ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസന്‍ഷിപ്പ് കാനഡ (ഐആര്‍സിസി) ഇവിടുത്തെ ഇമിഗ്രേഷന്‍ ആന്‍ഡ് സെറ്റില്‍മെന്റ് സര്‍വീസസ് റീഓപ്പണ്‍ ചെയ്തു. ഇതിന്റെ തലസ്ഥാനമായ ചാര്‍ലറ്റ്ടൗണില്‍ ഇതിന്റെ ഭാഗമായി ഐആര്‍സിസി ഇതിനായി ഒരു ഓഫീസ് തുറന്നിട്ടുണ്ട്. 2012ല്‍ ഈ ഓഫീസ് അടയ്ക്കുന്നത് വരെ ഐആര്‍സിസി സര്‍വീസുകള്‍ ഈ ഐലന്റില്‍ ലഭ്യമായിരുന്നു. അത് വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ പോകുന്നുവെന്ന് ചുരുക്കം.


ഇവിടേക്ക് വരുന്ന പുതിയ കുടിയേറ്റക്കാരുടെ എണ്ണം രണ്ട് വര്‍ഷം മുമ്പ് തന്നെ ഇരട്ടിക്കടുത്തെത്തിയിരുന്നുവെങ്കിലും ഇപ്പോഴാണ് ഗവണ്‍മെന്റ് പുതിയവര്‍ക്കായി ഇത്തരം സര്‍വീസുകള്‍ പ്രാദേശികമായി ലഭ്യമാക്കുന്നതിന് ചുവട് വയ്പുകള്‍ നടത്തിയിരിക്കുന്നത്. പുതിയ ഓഫീസ് നിലവില്‍ വന്നതോടെ ഐലന്റില്‍ പുതിയവര്‍ക്ക് പൗരത്വം നേടുക പോലുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകാന്‍ വഴിയൊരുങ്ങുമെന്നാണ് കാനഡയിലെ ഇമിഗ്രേഷന്‍ മിനിസ്റ്ററായ അഹമ്മദ് ഹുസൈന്‍ പറയുന്നത്.


നിലവില്‍ ഐലന്റിലെത്തുന്ന പുതിയ കുടിയേറ്റക്കാര്‍ക്ക് സിറ്റിസണ്‍ഷിപ്പ് ടെസ്റ്റിംഗ്, ഫിംഗര്‍പ്രിന്റ് തുടങ്ങിയ പ്രധാനപ്പെട്ട സര്‍വീസുകള്‍ക്കായി ഐലന്റിന് പുറത്തേക്ക് പോകേണ്ടുന്ന വിഷമാവസ്ഥ നിലവിലുണ്ട്. എന്നാല്‍ പുതിയ ഓഫീസ് നിലവില്‍ വന്നതോടെ ഈ ബുദ്ധിമുട്ടില്‍ നിന്നും മോചനം ലഭിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ്.ഹാലിഫാക്സ്, നോവ സ്‌കോട്ടിയ, ഫ്രെഡെറിക്ടണ്‍, ന്യൂ ബ്രുന്‍സ് വിക്ക്, സെന്റ്ജോണ്‍സ്, ന്യൂഫൗണ്ട്ലാന്‍ഡ്, ലാബ്രഡോര്‍ എന്നിവിടങ്ങളിലാണ് നിലവില്‍ അറ്റ്ലാന്റിക് കാനഡയിലെ ഐആര്‍സിസി ഓഫീസുകളുള്ളത്.Other News in this category4malayalees Recommends