ടെക്സാസ് ഇമിഗ്രന്റ് ഡിറ്റെന്‍ഷന്‍ ഫെസിലിറ്റിയില്‍ വളരെ ചെറിയ കുട്ടികള്‍ പോലും കസ്റ്റഡിയില്‍; ഈ ഗ്രൂപ്പില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞും; കുട്ടികള്‍ പോഷകാഹാരക്കുറവും രോഗങ്ങളും കാരണം നരകയാതനയില്‍; പരാതിയുമായി ഇമിഗ്രന്റ് റൈറ്റ്സ് ഗ്രൂപ്പുകാര്‍

ടെക്സാസ് ഇമിഗ്രന്റ് ഡിറ്റെന്‍ഷന്‍ ഫെസിലിറ്റിയില്‍ വളരെ ചെറിയ കുട്ടികള്‍ പോലും കസ്റ്റഡിയില്‍; ഈ ഗ്രൂപ്പില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞും; കുട്ടികള്‍ പോഷകാഹാരക്കുറവും രോഗങ്ങളും കാരണം നരകയാതനയില്‍; പരാതിയുമായി ഇമിഗ്രന്റ് റൈറ്റ്സ് ഗ്രൂപ്പുകാര്‍
ടെക്സാസ് ഇമിഗ്രന്റ് ഡിറ്റെന്‍ഷന്‍ ഫെസിലിറ്റിയില്‍ ഒമ്പത് ചെറിയ കുട്ടികളെ കസ്റ്റഡിയില്‍ വച്ചിരിക്കുന്നുവെന്നും ഇക്കൂട്ടത്തില്‍ ഒരു വയസിന് താഴെ പ്രായമുള്ള ഒരു കുട്ടിയുണ്ടെന്നുമുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. വ്യാഴാഴ്ച യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിക്ക് (ഡിഎച്ച്എസ്) മുന്നില്‍ സമര്‍പ്പിക്കപ്പെട്ട ഒരു പരാതിയാണ് ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഡിറ്റെയിന്‍ ചെയ്യപ്പെടുന്ന ചെറിയ കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നുവെന്നാണ് ഈ പരാതി ഉയര്‍ത്തിക്കാട്ടുന്നത്.


ഇത്തരത്തില്‍ കസ്റ്റഡിയില്‍ വച്ചിരിക്കുന്ന കുട്ടികളെയും അവരുടെ അമ്മമാരെയും ഉടന്‍ മോചിപ്പിക്കണമെന്നാണ് ഇമിഗ്രന്റ് റൈറ്റ്സ് ഗ്രൂപ്പുകാര്‍ ഡിഎച്ച്എസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിധത്തില്‍ കസ്റ്റഡിയില്‍ കഴിയുന്ന കുട്ടികള്‍ക്ക് രോഗങ്ങളുണ്ടെന്നും അവര്‍ക്ക് പോഷകരാഹിത്യവും ഭാരക്കുരവും നിരവധി പ്രശ്നങ്ങളുമുണ്ടെന്നും അവര്‍ മുന്നറിയിപ്പേകുന്നു. ഡില്ലെയിലെ സൗത്ത് ടെക്സാസ് ഫാമിലി റെസിഡന്‍ഷ്യല്‍ സെന്ററിലെ ഡിഎച്ച്എസ് കസ്റ്റഡിയില്‍ ആറ് മാസം പ്രായമുള്ള ഒരു കുട്ടി വരെയുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.


ഇവിടെ കഴിയുന്ന കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നിയമ പിന്തുണ ലഭിക്കുന്നത് ഡില്ലെ പ്രോ ബോണോ പ്രൊജക്ടില്‍ നിന്നാണ്. ഒരു വയസിന് താഴെ പ്രായമുള്ള ഒരു കുട്ടി കസ്റ്റഡിയില്‍ കഴിയുന്നുണ്ടെന്ന കാര്യം തങ്ങളുടെ ശ്രദ്ധയില്‍ പെട്ടത് കഴിഞ്ഞ ആഴ്ചയായിരുന്നുവെന്നാണ് ഇമിഗ്രന്റ് റൈറ്റ്സ് ഗ്രൂപ്പിന്റെ അഡ്വക്കസി കോഡിനേറ്ററായ കാറ്റി മുര്‍ഡ്സ പറയുന്നത്. ഇത്തരത്തില്‍ വളരെ ചെറിയ കുട്ടികളെ കസ്റ്റഡിയില്‍ വച്ച സംഭവം ഇതിന് മുമ്പ് തങ്ങള്‍ കണ്ടിട്ടില്ലെന്നും മുര്‍ഡ്സ വെളിപ്പെടുത്തുന്നു. ഡിഎച്ച്എസ് ഏജന്‍സിയായ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിന്റെ(ഐസിഇ) വളരെ ചെറിയ കുട്ടികളെ ഡിറ്റെയിന്‍ ചെയ്യുന്നത് അസാധാരണമായ കാര്യമാണെന്ന് വിവിധ തലങ്ങളിലുള്ളവര്‍ മുന്നറിയിപ്പേകുന്നുണ്ട്.


Other News in this category



4malayalees Recommends