ഷിക്കാഗോ മേയര്‍ സ്ഥാനാര്‍ത്ഥി റ്റോണി ഫ്രിക്ക് വിഗളിനു ഇന്ത്യന്‍ കമ്യൂണിറ്റി സ്വീകരണം നല്കി

ഷിക്കാഗോ മേയര്‍ സ്ഥാനാര്‍ത്ഥി റ്റോണി ഫ്രിക്ക് വിഗളിനു ഇന്ത്യന്‍ കമ്യൂണിറ്റി സ്വീകരണം നല്കി
ഷിക്കാഗോ: ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ഷിക്കാഗോയില്‍ മേയര്‍ ഇലക്ഷന് ഏറ്റവും വാശിയേറിയ മത്സരമാണ് നടക്കുന്നത്. അമേരിക്കയിലെ രണ്ടാമത്തെ ഏറ്റവും വലിയ കൗണ്ടിയായ കുക്ക് കൗണ്ടി പ്രസിഡന്റ് റ്റോണി ഫ്രിക്ക് വിഗളും, മുന്‍ യു.എസ്. ഫെഡറല്‍ പ്രോസിക്യൂട്ടറുമായ ലോറി ലൈറ്റ് ഫുറ്റയും തമ്മിലാണ് മത്സരം.


ഇന്ത്യന്‍ കമ്യൂണിറ്റി നേതാക്കളായ ഡോ. വിജയ് പ്രഭാകര്‍, ഡോ. ശ്രീനിവാസ് റെഡ്ഡി, എഫ്.ഐ.എ ചെയര്‍മാന്‍ സുനില്‍ ഷാ, ഗോപിയോ ഷിക്കാഗോ ചെയര്‍മാന്‍ ഗ്ലാഡ്‌സന്‍ വര്‍ഗീസ്, ഇന്ത്യന്‍ ഡോക്‌ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സുരേഷ് റെഡ്ഡി, എന്‍.എഫ്.ഐ.എ പ്രസിഡന്റ് സോഹന്‍ ജോഷി എന്നിവര്‍ സ്വീകരണത്തിനു നേതൃത്വം നല്‍കി. യു.എസ് കോണ്‍ഗ്രസ് മാന്‍ ഡാനി ഡേവിസ് മുഖ്യാതിഥിയായിരുന്നു.


സ്വീകരണ ചടങ്ങില്‍ റ്റോണി ഫ്രിക്ക് വിഗള്‍ ഷിക്കാഗോയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന വികസനങ്ങളുടെ പട്ടിക വിവരിക്കുകയുണ്ടായി. കഴിഞ്ഞ എട്ടുവര്‍ഷം കുക്ക് കൗണ്ടിയുടെ ബജറ്റ് ബാലന്‍സ് ചെയ്തതും, പലവിധ വികസനങ്ങള്‍ നടത്തിയതും വോട്ടര്‍മാര്‍ ഓര്‍ക്കുമെന്നു അവര്‍ പറയുകയുണ്ടായി. അമേരിക്കയിലെ വിവിധ രാഷ്ട്രീയ നേതാക്കള്‍ റ്റോണി ഫ്രിക്ക് വിഗളിനെ എന്‍ഡോഴ്‌സ് ചെയ്യുകയുണ്ടായി. ഇന്ത്യന്‍ കമ്യൂണിറ്റിയലെ വിവിധ സാമൂഹിക,സാംസ്‌കാരിക, സംഘടനാ നേതാക്കള്‍ അവരുടെ പിന്തുണ റ്റോണിയുടെ ഇലക്ഷന്‍ കാമ്പയിനു നേരുകയുണ്ടായി.

Other News in this category



4malayalees Recommends