സ്വര്‍ണം പവന് വില കുറയുന്നു, മൂന്ന് ദിവസത്തിനിടെ 360 രൂപയുടെ കുറവ്

സ്വര്‍ണം പവന് വില കുറയുന്നു, മൂന്ന് ദിവസത്തിനിടെ 360 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വില താഴോട്ടേക്ക്. പവന് 240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വിലയിടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്ന് ദിവസത്തിനിടെ 360 രൂപയുടെ കുറവ് രേഖപ്പെടുത്തി.

23,600 രൂപയിലാണ് ഇന്നത്തെ പവന്റെ വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,950 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മാര്‍ച്ച് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ മാസം വരെ അരലക്ഷത്തിലെത്തിയ സ്വര്‍ണമാണ് 23,000 എത്തിനില്‍ക്കുന്നത്.

വിഷു കഴിഞ്ഞാല്‍ സ്വര്‍ണത്തിന് വീണ്ടും വില കൂടുമെന്ന കണക്കുകൂട്ടല്‍ സ്വര്‍ണം വാങ്ങിവെക്കാന്‍ അവശ്യക്കാരെ പ്രേരിപ്പിക്കുന്നുണ്ട്. സ്വര്‍ണം വാങ്ങിവെക്കാന്‍ പറ്റിയ സമയമാണിതെന്നാണ് വിലയിരുത്തല്‍.

Other News in this category4malayalees Recommends