യുഎസിലെ ദുര്‍ബലമായ ഇമിഗ്രേഷന്‍ നിയമങ്ങള്‍ അനധികൃത കുടിയേറ്റക്കാരുടെ ഒഴുക്കിന് പ്രധാന കാരണം; നിമയങ്ങള്‍ ശക്തമാക്കുന്നതിന് ഡെമോക്രാറ്റുകള്‍ തടസം നില്‍ക്കുന്നുവെന്ന് ട്രംപ്; നിയമവിരുദ്ധ കുടിയേറ്റക്കാരെ തടയാന്‍ മെക്‌സിക്കോയും നിയമം കര്‍ക്കശമാക്കണമെന്ന്

യുഎസിലെ ദുര്‍ബലമായ ഇമിഗ്രേഷന്‍ നിയമങ്ങള്‍ അനധികൃത കുടിയേറ്റക്കാരുടെ ഒഴുക്കിന് പ്രധാന കാരണം; നിമയങ്ങള്‍ ശക്തമാക്കുന്നതിന് ഡെമോക്രാറ്റുകള്‍ തടസം നില്‍ക്കുന്നുവെന്ന് ട്രംപ്;   നിയമവിരുദ്ധ കുടിയേറ്റക്കാരെ തടയാന്‍ മെക്‌സിക്കോയും നിയമം കര്‍ക്കശമാക്കണമെന്ന്
യുഎസിലെ ദുര്‍ബലമായ ഇമിഗ്രേഷന്‍ നിയമങ്ങള്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായി മാറിയിരിക്കുന്നുവെന്ന് ഉയര്‍ത്തിക്കാട്ടി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇക്കാരണത്താലാണ് തെക്കന്‍ അതിര്‍ത്തിയിലൂടെ നിയമവിരുദ്ധരായ കുടിയേറ്റക്കാരുടെ കുത്തിയൊഴുക്കുണ്ടാകുന്നതിന് പ്രധാന കാരണമെന്നും അദ്ദേഹം ആരോപിക്കുന്നു. ഇത്തരമൊരു അവസ്ഥയ്ക്ക് പ്രധാന കാരണക്കാര്‍ ഡെമോക്രാറ്റുകളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ട്വിറ്ററിലിട്ട പോസ്റ്റുകളിലൂടെയാണ് ട്രംപ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഡെമോക്രാറ്റുകളാല്‍ പ്രചോദിതമായി നിര്‍മിക്കപ്പെട്ട ദുര്‍ബലമായതും പരിഹാസ്യമായതുമായി ഇമിഗ്രേഷന്‍ നിയമങ്ങളിലെ പാളിച്ചകള്‍ എളുപ്പത്തില്‍ പരിഹരിക്കാനാവുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. വെറും ഒരു മണിക്കൂര്‍ കൊണ്ട് ഒരു വോട്ടിംഗ് കൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാനാവുമെന്നും ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നു. എന്നാല്‍ ഇതിനോട് ഡെമോക്രാറ്റുകള്‍ സഹകരിക്കില്ലെന്നും ഇത് യുഎസിന് ഗുണകരമായ കാര്യമാണെങ്കിലും ഇക്കാര്യത്തില്‍ ട്രംപ് ഒരു വിജയം നേടുന്നതും അവര്‍ക്ക് സഹിക്കാനാവില്ലെന്നും പ്രസിഡന്റ് കുറ്റപ്പെടുത്തുന്നു.

ഇക്കാര്യത്തില്‍ മെക്‌സിക്കോയും കൂടുതലായി ചെയ്യേണ്ടിയിരിക്കുന്നുവെന്നും യുഎസിലേക്ക് ഒഴുകുന്ന അനധികൃത കുടിയേറ്റക്കാരെ അതിര്‍ത്തിയില്‍ വച്ച് തന്നെ മെക്‌സിക്കോ തടയണമെന്നും ട്രംപ് നിര്‍ദേശിക്കുന്നു. ഇത്തരക്കാരെ തുടക്കത്തിലേ തടയുന്നതിനായി മെക്‌സിക്കോയും കടുത്ത ഇമിഗ്രേഷന്‍ നിയമങ്ങള്‍ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇത്തരം നിയമങ്ങള്‍ അവിടെയില്ലാത്തതിനാലാണ് ആയിരക്കണക്കിന് പേര്‍ യുഎസിലേക്ക് അനധികൃതമായി കടന്ന് കയറുന്നതിനുള്ള സാഹചര്യമുണ്ടായിരിക്കുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തുന്നു. അനധികൃത കുടിയേറ്റക്കാരെ ഇനി ഉള്‍ക്കൊള്ളാന്‍ യുഎസിലെ ഡിറ്റെന്‍ഷന്‍ ഏരിയകള്‍ക്ക് കഴിയാത്ത ദുരവസ്ഥയാണുണ്ടായിരിക്കുന്നതെന്നും ട്രംപ് മുന്നറിയിപ്പേകുന്നു.

Other News in this category



4malayalees Recommends