സാഹിത്യവേദി യോഗം ഏപ്രില്‍ അഞ്ചിന്

സാഹിത്യവേദി യോഗം ഏപ്രില്‍ അഞ്ചിന്
ചിക്കാഗോ: 2019ലെ സാഹിത്യവേദി യോഗം ഏപ്രില്‍ അഞ്ചിനു വെള്ളിയാഴ്ച വൈകുന്നേരം 6.30നു മൗണ്ട് പ്രോസ്പക്ടസിലുള്ള ഫോര്‍ പോയിന്റ്‌സ് ബൈ ഷെറാട്ടണ്‍ (Four Points by Sheraton, 2200 Elmhurst Road, Mount Prospect, IL 60056) ഹോട്ടലില്‍ കൂടുന്നതാണ്.


ഏപ്രില്‍ മാസ സാഹിത്യവേദിയില്‍ 'വിശ്വാസത്തിന്റെ നൂറോണ്‍ കേന്ദ്രങ്ങള്‍' എന്ന വിഷയത്തെ അധികരിച്ച് പ്രശസ്ത സാഹിത്യകാരന്‍ എതിരവന്‍ കതിരവന്‍ (ഡോ. ശ്രീധരന്‍ കര്‍ത്താ) സംസ്‌കാരിക്കുന്നു. 'ദൈവം എന്ന സങ്കല്പം ഉടലെടുത്തതിന്റെ ചരിത്രം', 'വിശ്വാസത്തിന്റെ കേന്ദ്രങ്ങള്‍ തലച്ചോറില്‍ എവിടെയാണ്' എന്നിവയാണ് വിഷയത്തിന്റെ ഉള്ളടക്കം.


യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോയില്‍ ഗവേഷകനായി, ഫാക്കല്‍റ്റി അംഗമായ ഡോ. ശ്രീധരന്‍ കര്‍ത്താ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച 'ബ്രെയിന്‍ സീരീസ്' പരമ്പരയില്‍ നിന്നും തെരഞ്ഞെടുത്തതാണ് ഈ ലേഖനം.


2018 നവംബര്‍ മാസത്തില്‍ സൈമണ്‍ മഴുവഞ്ചേരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ 'നമുക്ക് ഒരു ഉപബോധമനസ്സുണ്ടോ' എന്ന വിഷയത്തെ സ്വന്തം ജീവിതാനുഭവങ്ങളുടെ സാക്ഷ്യങ്ങളോടെ ടി. രവീന്ദ്രന്‍ അവതരിപ്പിച്ചു. ഡോ. രവി രാജ സ്‌പോണ്‍സര്‍ ചെയ്ത യോഗത്തില്‍ നാരായണന്‍ നായര്‍ നന്ദി പ്രകാശിപ്പിച്ചു.


എല്ലാ സാഹിത്യസ്‌നേഹികളേയും ഏപ്രില്‍മാസ സാഹിത്യ സമ്മേളനത്തിലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ശ്രീധരന്‍ കര്‍ത്താ (630 456 6875), പ്രസന്നന്‍ പിള്ള (630 935 2990), അനിലാല്‍ ശ്രീനിവാസന്‍ (630 400 9735), ജോണ്‍ ഇലക്കാട്ട് (773 292 8455).


സാഹിത്യവേദിയുടെ പുതിയ സ്ഥലം ശ്രദ്ധിക്കുക. പ്രോസ്‌പെക്ട് ഹൈറ്റില്‍ നിന്നും മാറി മൗണ്ട് പ്രോസ്‌പെക്ടസില്‍ ആണ് അടുത്ത സാഹിത്യവേദി (മുമ്പുള്ള കണ്‍ട്രി ഇന്‍ ഹോട്ടലാണ് ഇപ്പോള്‍ ഷെറാട്ടണ്‍ ആയത്). Four Points by Sheraton, 2200 Elmhurst Road, Mount Prospect, IL 60056. Ph 847 290 0909. .


Other News in this category



4malayalees Recommends