ചിക്കാഗോ സെന്റ് മേരിസ് ഇടവകയില്‍ മെന്‍സ് & വിമന്‍സ് മിനിസ്ട്രിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചു

ചിക്കാഗോ സെന്റ് മേരിസ് ഇടവകയില്‍ മെന്‍സ് & വിമന്‍സ് മിനിസ്ട്രിയുടെ പ്രവര്‍ത്തന ഉദ്ഘാടനം  നിര്‍വഹിച്ചു
ചിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലെ മെന്‍സ് & വിമന്‍സ് മിനിസ്ട്രിയുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന ഉദ്ഘാടനം സംയുക്തമായി നടത്തപ്പെട്ടു.


മാര്‍ച്ച് 31 ഞായറാഴ്ച രാവിലെ 10 മണിക്കത്തെ വി. കുര്‍ബാനയ്ക്കുശേഷം ഇടവക അസി.വികാരി ഫാദര്‍ ബിന്‍സ് ചേത്തലില്‍ തിരിതെളിയിച്ചുകൊണ്ട് ചടങ്ങിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ദശവര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ഇടവകയെ കൂടുതല്‍ ഉണര്‍വ്വാക്കുക, സഭാപരമായ

പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരാനുള്ള കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കക എന്നുള്ളതാണ് വരും കാലങ്ങളിലെ പ്രവര്‍ത്തന ലക്ഷ്യമെന്ന് അസിസ്റ്റന്റ് വികാരി ഫാദര്‍ ബിന്‍സ് ചേത്തലില്‍ അറിയിച്ചു.


മെന്‍സ് മിനിസ്ട്രി കോഡിനേറ്റര്‍ സിബി കൈതക്കതൊട്ടിയുടെയും , വിമന്‍സ് മിനിസ്ട്രി കോഡിനേറ്റര്‍ ബിനി തെക്കനാട്ടിന്റെയും നേതൃത്വത്തില്‍ കര്‍മ്മ പദ്ധതികളുടെ മാര്‍ഗരേഖ പ്രകാശനവും തദവസരത്തില്‍ നടത്തപ്പെട്ടു. ഇടവകയിലെ എല്ലാ കൂടാരയോഗത്തില്‍ നിന്നുമായി ഇരു മിനിസ്ട്രീകളിലേക്കുമുള്ള പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് ചേര്‍ന്ന മിനിസ്ട്രി ഭാരവാഹി യോഗത്തില്‍ മദേഴ്‌സ് ഡേ, ഫാദേഴ്‌സ് ഡേ, ഗ്രാന്‍ഡ് പേരന്റസ് ഡേ, പ്രഫഷണല്‍ മീറ്റ്, അഗ്രികള്‍ച്ചര്‍ ഫെസ്റ്റ് , പില്‍ഗ്രിമേജ് തുടങ്ങി ദിനങ്ങളില്‍ അവലംബിക്കേണ്ട കര്‍മപദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചകളും നടത്തി.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതതാണിത്.


Other News in this category



4malayalees Recommends