ചിക്കാഗോ സെന്റ് മേരീസില്‍ ബട്ടര്‍ഫ്‌ളൈ ക്യാമ്പ് സമാപിച്ചു

ചിക്കാഗോ സെന്റ് മേരീസില്‍ ബട്ടര്‍ഫ്‌ളൈ ക്യാമ്പ് സമാപിച്ചു
ചിക്കാഗോ: സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ സ്പ്രിങ് വെക്കേഷനോടനുബന്ധിച്ച് മാര്‍ച്ച് 27, 28 തീയതികളില്‍ കുട്ടികള്‍ക്കായി നടത്തപ്പെട്ട സ്പ്രിങ് ക്യാമ്പ് സമാപിച്ചു. കൊച്ചു കുട്ടികളുടെ അവധിക്കാലം ഉല്ലാസപ്രദമാക്കുവാന്‍ വേണ്ടി ബട്ടര്‍ഫ്‌ളൈ 2019 എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ദ്വിദിന ക്യാമ്പില്‍ നൂറോളം കുട്ടികള്‍ പങ്കാളികളായി .


കുട്ടികളുടെ ആദ്ധ്യാത്മികവും ഭൗതികവും ആയ വളര്‍ച്ചക്ക് ഉപകാരപ്രദമായ നിരവധി പരിപാടികള്‍ ക്യാമ്പിന്റെ ഭാഗമായി നടത്തപ്പെട്ടു . ക്യാമ്പിന് സെന്റ് മേരീസ് വികാരി ഫാ. തോമസ് മുളവനാല്‍ , അസിസ്റ്റന്റ് വികാരി ഫാ. ബിന്‍സ് ചേത്തലില്‍ എന്നിവര്‍ ശക്തമായ ആധ്യാത്മിക നേതൃത്വം നല്‍കി . സിസ്റ്റര്‍ ജൊവാന്‍ , മേരിക്കുട്ടി ടീച്ചര്‍ , ബിബി തെക്കനാട്ട് , ട്വിങ്കിള്‍ തൊട്ടിച്ചിറയില്‍ എന്നിവരാണ് ക്യാമ്പ് നയിച്ചത് . ചര്‍ച് എക്‌സിക്യൂട്ടീവും മതബോധന സ്‌കൂള്‍ ഡയറക്‌റ്റേഴ്‌സും ക്യാമ്പിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തു . ഹൈസ്‌കൂള്‍ കുട്ടികള്‍ വോളന്റിയേഴ്‌സ് ആയി സേവനം ചെയ്തു.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.


Other News in this category



4malayalees Recommends