മലങ്കര ആര്‍ച്ച് ഡയോസിസ് ദ്വിദിന സുവിശേഷ ധ്യാനയോഗം ന്യൂജെഴ്‌സിയില്‍ ഏപ്രില്‍ 5, 6 തീയതികളില്‍

മലങ്കര ആര്‍ച്ച് ഡയോസിസ് ദ്വിദിന സുവിശേഷ ധ്യാനയോഗം ന്യൂജെഴ്‌സിയില്‍ ഏപ്രില്‍ 5, 6 തീയതികളില്‍
ന്യൂജേഴ്‌സി: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിസിലെ ഭക്തസംഘടനകളായ സെന്റ് മേരീസ് വിമന്‍സ് ലീഗിന്റെയും സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ രണ്ടാമത് സുവിശേഷ യോഗവും ധ്യാനശുശ്രൂഷയും ഏപ്രില്‍ 5, 6 തീയതികളില്‍ (വെള്ളി, ശനി ) ന്യൂജേഴ്‌സിയിലെ ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്നു.


വ്രത വിശുദ്ധിയുടെ വലിയ നോമ്പുകാലത്ത് ആത്മീയ ഉണര്‍വും ജാഗരണവും ലക്ഷ്യമാക്കി ക്രമീകരിച്ചിരിക്കുന്ന രണ്ടാമത് നാഷണല്‍ ഗോസ്പല്‍ കണ്‍വന്‍ഷന്‍ ഭദ്രാസന മെത്രാപോലീത്തായും, സെന്റ് മേരീസ് വിമന്‍സ് ലീഗിന്റെയും, സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെയും അദ്ധ്യക്ഷനുമായ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനി ഉദ്ഘാടനം ചെയ്യും. മലങ്കര യാക്കോബായ സുറിയാനി സഭയിലെ സുവിശേഷ ധ്യാന ഗുരുവും പ്രാസംഗികനുമായ അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്‌സീനോസ് (തൂത്തൂട്ടി) മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. റവ. ഫാ എബ്രഹാം ഇളയശ്ശേരില്‍ നയിക്കുന്ന ധ്യാന പ്രസംഗങ്ങള്‍ ഈ നോമ്പുകാല യോഗത്തിന്റെ പ്രത്യേകതയാണ്.


ഏപ്രില്‍ 5 വെള്ളിയാഴ്ചയും ഏപ്രില്‍ 6 ശനിയാഴ്ചയും രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 വരെ നടത്തുന്ന സുവിശേഷ ധ്യാനയോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ധ്യാനയോഗത്തില്‍ പ്രവേശനം സൗജന്യമായിരിക്കും. വെള്ളി, ശനി ദിവസങ്ങളിലായി ധ്യാന യോഗങ്ങള്‍, പ്രാര്‍ത്ഥനകള്‍, ഡിസ്‌കഷന്‍, ക്വിസ്, ഗാനശുശ്രൂഷകള്‍, വിശുദ്ധ കുമ്പസാരം എന്നിവ ഉണ്ടായിരിക്കും. പങ്കെടുക്കുന്നവരുടെ സൗകര്യാര്‍ത്ഥം കൂടുതല്‍ കാര്‍ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


സെന്റ് മേരീസ് വിമന്‍സ് ലീഗിന്റെ ഭദ്രാസന വൈസ് പ്രസിഡന്റ് വന്ദ്യ മാത്യൂസ് കോറെപ്പിസ്‌കോപ്പാ, സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെ ഭദ്രാസന വൈസ് പ്രസിഡന്റ് റവ. ഫാ. പോള്‍ തോട്ടയ്ക്കാട്, ശ്രീമതി ഷിജാ ഗീവര്‍ഗീസ് (ജനറല്‍ സെക്രട്ടറി, വിമന്‍സ് ലീഗ്), രാജു എബ്രഹാം (ജനറല്‍ സെക്രട്ടറി, സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പ്), റീജണല്‍ ഭാരവാഹികള്‍, ബര്‍ഗന്‍ഫീല്‍ഡ് ഇടവക ഭാരവാഹികള്‍ തുടങ്ങിയവരുടെ സംയുക്ത സഹകരണത്തില്‍ പരിപാടികളുടെ ഉജ്ജ്വല വിജയത്തിനായി ക്രമീകരണങ്ങള്‍ നടത്തിവരുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക് : റവ. ഫാ. ഡോ. പോള്‍ പറമ്പത്ത് 610 356 2532, ഷിജ ഗീവര്‍ഗീസ് 732 678 7072, രാജു എബ്രഹാം 973 449 9676, സുരേഷ് ബേബി 732 763 6665, ഷെവലിയാര്‍ സി കെ ജോയ് 201 355 6892, അമ്മിണി മാത്യു 845 826 2963.


Church Address St. Mary's Syrian Orthodox Church,

173 North Washington Avenue

Bergenfield, NJ 07621

www.malankaraconvention.org


അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. സുനില്‍ മഞ്ഞിനിക്കര അറിയിച്ചതാണിത്.


Other News in this category



4malayalees Recommends