യുഎസില്‍ നിയമാനുസൃത കുടിയേറ്റക്കാരാവുകയെന്നത് ഇനി എളുപ്പമല്ല; കാരണം ട്രംപ് ഭരണകൂടം കുടിയേറ്റ നിയമങ്ങള്‍ കര്‍ക്കശമായി നടപ്പിലാക്കുന്നതിനാല്‍; യുഎസ് കുടിയേറ്റത്തെ ദുസ്സഹമാക്കുന്ന പത്ത് കാര്യങ്ങള്‍ അറിയാം

യുഎസില്‍ നിയമാനുസൃത കുടിയേറ്റക്കാരാവുകയെന്നത് ഇനി എളുപ്പമല്ല; കാരണം ട്രംപ് ഭരണകൂടം കുടിയേറ്റ നിയമങ്ങള്‍ കര്‍ക്കശമായി നടപ്പിലാക്കുന്നതിനാല്‍; യുഎസ് കുടിയേറ്റത്തെ ദുസ്സഹമാക്കുന്ന പത്ത് കാര്യങ്ങള്‍ അറിയാം
യുഎസില്‍ നിയമാനുസൃത കുടിയേറ്റക്കാരാവുകയെന്നത് മറ്റ് രാജ്യക്കാരെ സംബന്ധിച്ചിടത്തോളം ഇനി കൂടുതല്‍ വിഷമമേറിയതാകും. ഇത് സംബന്ധിച്ച നിയമങ്ങളില്‍ വന്ന കാര്‍ക്കശ്യമാണ് ഇതിന് പ്രധാന കാരണമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ട്രംപ് ഭരണകൂടത്തിന് കീഴില്‍ കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമായിരിക്കുന്നുവെന്ന് ഇമിഗ്രേഷന്‍ വിഗദ്ധര്‍ എടുത്ത് കാട്ടുന്നുണ്ട്. ഇതിലൂടെ കുടിയേറ്റ നിയമങ്ങള്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണമാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിക്കുണ്ടായിരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് യുഎസിലേക്കുള്ള ലീഗല്‍ ഇമിഗ്രേഷന്‍ പ്രൊസസ് കൂടുതല്‍ കര്‍ശനമായിത്തീര്‍ന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഈ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് വിട്ട് വീഴ്ചയില്ലാത്ത നയങ്ങളാണ് സ്വീകരിച്ച് വരുന്നത്. നിരവധി നിയമങ്ങള്‍, പോളിസി മെമ്മോറാണ്ടങ്ങള്‍, ഓപ്പറേഷണല്‍ ചേയ്ഞ്ചുകള്‍ എന്നിവ ഇതിന്റെ ഭാഗമായി നടപ്പിലാക്കി വരുന്നുണ്ട്. രാജ്യത്തെ ഇമിഗ്രേഷന്‍ നിയമം വളരെ ഫലപ്രദമായും വിട്ട് വീഴ്ചയില്ലാതെയും നടപ്പിലാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നാണ് ഫെഡറല്‍ ഏജന്‍സി അടുത്തിടെ വ്യക്തമാക്കിയിരിക്കുന്നത്.

ഈ സിസ്റ്റത്തിന്റെ സമഗ്രതയും കാര്യപ്രാപ്തിയും മെച്ചപ്പെടുത്താനായി ഏജന്‍സി 10 വഴികളടങ്ങിയ ഒരു ലിസ്റ്റും പുറത്ത് വിട്ടിരുന്നു. ഇമിഗ്രേഷന്‍ ബെനഫിറ്റുകള്‍ അനുവദിക്കുന്ന റിവ്യൂ കര്‍ക്കശമാക്കാനും ഇതിന്‍രെ ഭാഗമായി ഏജന്‍സി തീരുമാനിച്ചിരുന്നു.

ഈ പത്ത് വഴികള്‍ ഇനി പറയുന്നവയാണ്.

1-അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

2-കാലഹരണപ്പെട്ട വിസ സ്റ്റാറ്റസുള്ള വിദേശ വിദ്യാര്‍ത്ഥികളെ തിരിച്ചറിയുക

3-സ്‌ക്രീനിംഗും വെറ്റിഗും ത്വരിതപ്പെടുത്തുക.

4-അസൈലം അപേക്ഷകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക

5-വിസ നീട്ടുന്നതിനുള്ള അപേക്ഷകള്‍ സ്ഥിരമായി റിവ്യൂ ചെയ്യുക.

6-എച്ച്1 ബി വിസ ദുരുപയോഗിക്കുന്നത് തടയല്‍

7-തൊഴില്‍ സ്ഥലങ്ങളിലെ പരിശോധനകള്‍ വ്യാപിപ്പിക്കുക

8-യുഎസ് തൊഴിലാളികളെ സംരക്ഷിക്കുക

9-ഇന്റര്‍ ഗവണ്‍മെന്റല്‍ വിവരങ്ങള്‍ പങ്ക് വയ്ക്കുക

10-നയങ്ങളും നിയമങ്ങളും കര്‍ക്കശമാക്കുക

Other News in this category



4malayalees Recommends