മാര്‍ക്കിന്റെ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും, പ്രവര്‍ത്തനോദ്ഘാടനവും പ്രൗഢഗംഭീരമായി

മാര്‍ക്കിന്റെ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും, പ്രവര്‍ത്തനോദ്ഘാടനവും പ്രൗഢഗംഭീരമായി
ന്യൂയോര്‍ക്ക് : മലയാളി അസ്സോസിയേഷന്‍ ഓഫ് റോക്കിലാണ്ട് കൗണ്ടി (MARC)യുടെ പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും പ്രവര്‍ത്തനോദ്ഘാടനവും ഓറഞ്ചുബര്‍ഗിലുള്ള സിത്താര്‍ പാലസ്സില്‍ പ്രൗഢസദസ്സിന് മുമ്പാകെ വര്‍ണ്ണോജ്ജ്വലമായി അരങ്ങേറി.


പ്രസിഡന്റ് ജോസ് അക്കകാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി മാര്‍ക്ക് ചെയ്ത പ്രവര്‍ത്തനങ്ങളെപ്പറ്റി വിലയിരുത്തുകയും, ഈ അസ്സോസിയേഷന്റെ പ്രസക്തിയെപ്പറ്റി വിവരിക്കുകയും ചെയ്തു. വീണ്ടും ഒരിക്കല്‍ കൂടി മാര്‍ക്കിന്റെ അമരക്കാരനായി സേവനം ചെയ്യാന്‍ ലഭിച്ച അവസരത്തിന് ദൈവത്തോട് നന്ദി കരേറ്റുന്നുവെന്നു നിയുക്ത പ്രസിഡന്റ് ജോസ് അക്കക്കാട്ട് പ്രസ്താവിച്ചു.


മലയാളി അസോസിയേഷന്‍ എല്ലാ വര്‍ഷവും കേരളത്തില്‍ ചെയ്തുവരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെ കുറിച്ച് ഓര്‍മ്മിപ്പിക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്കു വേണ്ടി നടത്തിയ ധന ശേഖരണത്തില്‍ നിന്നും 48 കുടുംബങ്ങള്‍ക്ക് നേരിട്ട് ധനസഹായം നല്‍കുവാന്‍ മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടി സാധിച്ചു. 5 ഘട്ടങ്ങളിലായി ഇടുക്കി, മുട്ടാര്‍, എടത്വ, തലവടി, ചമ്പക്കുളം, കോഴഞ്ചേരി, ആലുവ എന്നിവടങ്ങില്‍ നടത്തിയ ചടങ്ങുകളിലാണ് സഹായം വിതരണം ചെയ്തത്.


പുതിയതായി തിരഞ്ഞെടുത്ത അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ തോമസ് അലക്‌സ് പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തുകയും, സത്യ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുകയും, ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.


ജിയാ അകക്കാട്ടിന്റെ പ്രാര്‍ത്ഥന ഗാനത്തോടുകൂടിയ ചടങ്ങില്‍ സെക്രട്ടറി സന്തോഷ് വര്‍ഗീസ് വിശിഷ്ട അതിഥികളെ സ്വാഗതം ചെയ്തു ജോയിന്റ് സെക്രട്ടറി ജിജോ ആന്റണി സ്വാഗതവും ട്രഷറര്‍ വിന്‍സെന്റ് ജോണ്‍ നന്ദിയും രേഖപ്പെടുത്തി.


ജോയിന്റ് ട്രഷറര്‍.സിബി ജോസഫിന്റെ നേതൃത്വത്തിലുള്ള കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും, നിഖിത, മെറീന എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു. ഇവാനിയ, മെറീന എന്നിവരുടെ ഡാന്‍സും ഹൃദ്യമായി.


അസോസിയേഷന്റെ പ്രവര്‍ത്തകരും, വിവിധ നേതാക്കളും ഉള്‍പ്പെടെ നൂറുകണക്കിനു ആളുകള്‍ പങ്കെടുത്ത യോഗത്തില്‍, യൂത്ത് പ്രതിനിധികളായ നിഖിത ജോസഫ്, മെറീന അലക്‌സ്, ഇവാനിയ മാത്യു, എഡ്വിന്‍ മാത്യു എന്നിവര്‍ ആയിരുന്നു മാസ്റ്റര്‍ ഓഫ് സെറിമണീസ്.


കൗതുകം ഉണര്‍ത്തിയ കപ്പിള്‍സ് ഡാന്‍സ് മത്സരം കാണികള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.


സണ്ണി കല്ലൂപ്പാറ അറിയിച്ചതാണിത്.


Other News in this category



4malayalees Recommends