ടെക്‌സാസിലെ കമ്പനിയില്‍ വന്‍ ഇമിഗ്രേഷന്‍ റെയ്ഡ്; 280 അനധികൃത കുടിയേറ്റ തൊഴിലാളികളെ അറസ്റ്റ് ചെയ്തു; ഒരു ദശാബ്ദത്തിനിടെയുള്ള ഏറ്റവും വലിയ സിംഗിള്‍ വര്‍ക്ക്‌പ്ലേസ് റെയ്ഡ്;വ്യാജരേഖകളുപയോഗിച്ച് കഴിഞ്ഞവരെ പിടികൂടിയത് സിവിഇ ടെക്‌നോളജി ഗ്രൂപ്പില്‍ നിന്നും

ടെക്‌സാസിലെ കമ്പനിയില്‍ വന്‍ ഇമിഗ്രേഷന്‍ റെയ്ഡ്; 280 അനധികൃത കുടിയേറ്റ തൊഴിലാളികളെ അറസ്റ്റ് ചെയ്തു; ഒരു ദശാബ്ദത്തിനിടെയുള്ള ഏറ്റവും വലിയ സിംഗിള്‍ വര്‍ക്ക്‌പ്ലേസ് റെയ്ഡ്;വ്യാജരേഖകളുപയോഗിച്ച് കഴിഞ്ഞവരെ പിടികൂടിയത് സിവിഇ ടെക്‌നോളജി ഗ്രൂപ്പില്‍ നിന്നും
ടെക്‌സാസിലെ ഒരു കമ്പനിയില്‍ നിന്നും ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) ഇന്നലെ നടത്തിയ റെയ്ഡില്‍ 280 അനധികൃത കുടിയേറ്റക്കാരായ തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഒരു ദശാബ്ദത്തിനിടെയുണ്ടായ ഏറ്റവും വലിയ സിംഗിള്‍ വര്‍ക്ക്‌പ്ലേസ് റെയ്ഡാണിതെന്നാണ് ഒഫീഷ്യലുകള്‍ അവകാശപ്പെടുന്നത്. ഐസിഇയുടെ ദി ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍സ് യൂണിറ്റാണ് ഈ റെയ്ഡ് നടത്തിയിരിക്കുന്നത്.

ടെക്‌സാസിലെ നോര്‍ത്ത് ഡാളസിലെ അല്ലെന്‍ സിറ്റിയിലെ സിവിഇ ടെക്‌നോളജി ഗ്രൂപ്പ് ഐന്‍സിയിലാണ് റെയ്ഡ് നടന്നിരിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് ഇമിഗ്രേഷന്‍ ലംഘനത്തെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. യുഎസില്‍ നിയമവിരുദ്ധമായി ഇവര്‍ ജോലി ചെയ്ത് വരുകയായിരുന്നുവെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ കമ്പനി നിയമവിരുദ്ധമായി നിരവധി പേരെ ഹയര്‍ ചെയ്യുന്നുണ്ടെന്ന പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇവിടെ റെയ്ഡ് നടത്തിയത്.

ഇവര്‍ വ്യാജരേഖകളുടെ ബലത്തിലായിരുന്നു ഇവിടെ കഴിഞ്ഞിരുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. കണ്‍സ്യൂമര്‍ ടെക് പ്രൊഡക്ടുകള്‍ പുതുക്കിപ്പണിയുകയും റിപ്പയര്‍ ചെയ്യുകയും ചെയ്യുന്നതും ന്യൂ ജഴ്‌സി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നതുമായ കമ്പനിയാണ് സിവിഇ ഗ്രൂപ്പ് ഐഎന്‍സി. ഇതിന് നോര്‍ത്ത് ടെക്‌സാസില്‍ ഒരു നാഷണല്‍ റിസീവിംഗ് സെന്ററുമുണ്ടെന്ന് കമ്പനിയുടെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ഇന്നലെ നടത്തിയ റെയ്ഡിനെക്കുറിച്ച് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Other News in this category



4malayalees Recommends