രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കേരളീയര്‍ക്ക് അഭിമാനം: ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ നേതാക്കള്‍

രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കേരളീയര്‍ക്ക് അഭിമാനം: ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ നേതാക്കള്‍
രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്നും മത്സരിക്കുന്നത് നമുക്ക് അഭിമാനകരമെന്ന് ഇന്ത്യന്‍ ഓവര്‍സിസ് കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം, കേരളാ ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് ടി ഉമ്മന്‍ , പ്രസിഡന്റ് ജയചന്ദ്രന്‍ നാരായണന്‍, ജനറല്‍ സെക്രട്ടറി സന്തോഷ് നായര്‍, വൈസ് ചെയര്‍മാന്‍ തോമസ് മാത്യു, വൈസ് പ്രസിഡന്റ് രാജന്‍ പടവത്തില്‍, സതീശന്‍ നായര്‍, എന്നിവര്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.


കേരളത്തിന്റെ ചരിത്രത്തില്‍ ഇന്ത്യന്‍ ഭാവി പ്രധാനമന്ത്രിയെ ജയിപ്പിക്കുവാന്‍ ലഭിക്കുന്ന അസുലഭമായ അവസരമാണിതെന്നും, രാഹുലിന്റെ കേരളത്തിലെ സാന്നിധ്യം തെരഞ്ഞെടുപ്പു നടക്കുന്ന കേരളത്തിലെ 20 ലോകസഭാ മണ്ഡലത്തിലും യുഡിഎഫിന് വമ്പിച്ച വിജയം നേടിക്കൊടുക്കുമെന്നും അഭിപ്രായപ്പെട്ടു. അമേഠിയിലും വയനാട്ടിലും രാഹുല്‍ വന്‍ വിജയം നേടും.


ഇന്ത്യയില്‍ ജനാധിപത്യവും മതേതരത്വവും നിലനില്‍ക്കുന്നതിനു കൊണ്‌ഗ്രെസ്സ് നേതൃത്വത്തിലുള്ള ഭരണം വരണം. രാഹുലിന്റെ നേതൃത്വത്തില്‍ കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യ സംസ്ഥാനങ്ങളില്‍ മുമ്പത്തേക്കാളുപരി അഭിമാനകരമായ വിജയം നേടുവാന്‍ സാധിക്കുമെന്ന് ഐഒസി കേരള നേതാക്കള്‍ വിലയിരുത്തി.


Other News in this category



4malayalees Recommends