അമേരിക്കന്‍ അതിഭദ്രാസന കുടുംബ മേളയുടെ രജിസ്‌ട്രേഷന്‍ കിക്കോഫ് ഭദ്രാസന മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു

അമേരിക്കന്‍ അതിഭദ്രാസന കുടുംബ മേളയുടെ രജിസ്‌ട്രേഷന്‍ കിക്കോഫ് ഭദ്രാസന മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു
ന്യൂയോര്‍ക്ക്: അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ഈ വര്‍ഷത്തെ കുടുംബമേളയുടെ ഭാഗമായി ഫിലഡല്‍ഫിയ സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ നേതൃത്വത്തില്‍, വിശുദ്ധ കുര്‍ബാനന്തരം കുടുംബ മേളയുടെ രജിസ്‌ട്രേഷന്‍ കിക്കോഫിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആദ്യ രജിസ്‌ട്രേഷന്‍ ഇടവക വികാരി ഫാ. വര്‍ഗീസ് ജേക്കബ് ചാലിശ്ശേരിയില്‍ നിന്ന് സ്വീകരിച്ചുകൊണ്ട് ഭദ്രാസന മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. നിരവധി ഇടവകാംഗങ്ങള്‍ രജിസ്‌ട്രേഷനില്‍ പങ്കെടുത്തു . ഈ വര്‍ഷത്തെ കുടുംബ മേളയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടി ആത്മീയ ഉണര്‍വിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും അഭിവന്ദ്യ മെത്രാപ്പോലീത്താ പ്രസ്താവിച്ചു.


എല്ലാ ഇടവകാംഗങ്ങളും പങ്കെടുത്ത് ഈ കുടുംബമേള ഒരു വന്‍ വിജയമാക്കി തീര്‍ക്കണമെന്നും, പ്രത്യേകിച്ചും പ്രവാസ നാട്ടില്‍ നാം ജീവിക്കുമ്പോള്‍ ഇതുപോലുള്ള ഉദ്യമങ്ങളില്‍ പങ്കെടുക്കുന്നതിനെപ്പറ്റിയും, കൂടാതെ കുടുംബമേളയെക്കുറിച്ചുള്ള ഒരു സംക്ഷിപ്ത രൂപരേഖയും ഭദ്രാസന കൗണ്‍സില്‍ അംഗം ജീമോന്‍ ജോര്‍ജ് അവതരിപ്പിച്ചു.


അഖില ലോക സഭാ കൗണ്‍സില്‍ മിഷന്‍ ഇവാഞ്ചലിസ്റ്റ് മോഡറേറ്റര്‍, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ്

എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മുഖ്യപ്രഭാഷകനായിരിക്കും. 'സമൃദ്ധമായ ജീവന്റെ ആഘോഷം ഓര്‍ത്തഡോക്‌സ് കാഴ്ചപ്പാടില്‍' എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം.


യാക്കോബായ സഭയുടെ തന്നെ അങ്കമാലി ഹൈറേഞ്ച് മേഖലയുടെ ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമ്മേളനത്തില്‍ പ്രശസ്ത അമേരിക്കന്‍ ഗ്രന്ഥകര്‍ത്താവും പ്രഭാഷകനുമായ ഡോ. ഫിലിപ്പ് മാമലാകിസ് കുടുംബം, വിവാഹം, സ്‌നേഹം, സാങ്കേതികവിദ്യയുടെ പൊതു കാലഘട്ടത്തില്‍ എങ്ങനെ കുട്ടികളെ വളര്‍ത്താം എന്നീ വിഷയങ്ങളെ ആസ്പദമാക്കി രണ്ട് ശില്പശാലകള്‍ നയിക്കും.


റവ. ഫാ. സ്റ്റീഫന്‍ പോളി വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി പഠനങ്ങളും ധ്യാനങ്ങളും നയിക്കും. തികഞ്ഞ ആത്മീയ അന്തരീക്ഷത്തില്‍ നടത്തപ്പെടുന്ന കണ്‍വന്‍ഷനില്‍ ഗൗരവമേറിയ വിഷയാവതരണം, ധ്യാനം, വിദ്യാര്‍ഥികള്‍ക്കും, യുവാക്കള്‍ക്കും, കുടുംബംഗള്‍ക്കും, മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക യോഗങ്ങള്‍, വിശ്വാസപ്രഖ്യാപനം, സംഗീതവിരുന്ന്, പൈതൃകം വിളിച്ചോതുന്ന കലാസാംസ്‌കാരിക പരിപാടികള്‍, വിബിഎസ്സിന്റെ ഭാഗമായി ലോഗോലാന്‍ഡിലേക്കുള്ള പഠന വിനോദയാത്ര, ആത്മീയ സംഘടനകളുടെ യോഗങ്ങള്‍, സ്റ്റേജ് ഷോ തുടങ്ങി മറ്റനേകം പരിപാടികള്‍ ക്രമീകരിച്ചിട്ടുണ്ട്.


യാമ പ്രാര്‍ത്ഥനകളും വേദപുസ്തക ഗാനങ്ങളുമായി ആത്മീയ നിറവോടെ ജൂലൈ 28 ഞായറാഴ്ച വിശുദ്ധ കുര്‍ബാനയോടുകൂടി സമ്മേളനം അവസാനിക്കുന്നതാണ്. ഡാളസ് ഡിഎഫ് ഡബ്ല്യു വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്ക് വരുന്നതിനും പോകുന്നതിനുമായി വാഹന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


കൂടുതല്‍ വിവരങ്ങള്‍ക്ക്: 973 637 0757. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. സുനില്‍ മഞ്ഞിനിക്കര അറിയിച്ചതാണിത്.




Other News in this category



4malayalees Recommends