സാസ്‌കറ്റ്ച്യൂവാന്‍ ഇന്‍-ഡിമാന്റ് ഒക്യുപേഷന്‍സ് ലിസ്റ്റ് പുതുക്കി; പുതിയ 13 ഒക്യുപേഷനുകള്‍ ഉള്‍പ്പെടുത്തി; പഴയ ഒമ്പത് ഒക്യുപേഷനുകള്‍ നീക്കം ചെയ്തു; പുതിയ ലിസ്റ്റില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍, ഇന്ററാക്ടീവ് ഡെവലപേര്‍സ് അടക്കം 24 ഒക്യുപേഷനുകള്‍

സാസ്‌കറ്റ്ച്യൂവാന്‍ ഇന്‍-ഡിമാന്റ് ഒക്യുപേഷന്‍സ് ലിസ്റ്റ് പുതുക്കി; പുതിയ 13 ഒക്യുപേഷനുകള്‍ ഉള്‍പ്പെടുത്തി; പഴയ ഒമ്പത് ഒക്യുപേഷനുകള്‍ നീക്കം ചെയ്തു; പുതിയ ലിസ്റ്റില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍, ഇന്ററാക്ടീവ് ഡെവലപേര്‍സ് അടക്കം 24 ഒക്യുപേഷനുകള്‍
കാനഡയിലെ സാസ്‌കറ്റ്ച്യൂവാന്‍ പ്രൊവിന്‍സ് അതിന്റെ ഇന്‍-ഡിമാന്റ് ഒക്യുപേഷന്‍സ് ലിസ്റ്റ് പുതിയ 13 ഒക്യുപേഷനുകള്‍ സഹിതം അപ്‌ഡേറ്റ് ചെയ്തു. കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍, ഇന്ററാക്ടീവ് ഡെവലപേര്‍സ് തുടങ്ങിയ ഒക്യുപേഷനുകള്‍ സഹിതമാണിത് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. പ്രവിശ്യയിലെ ഇന്‍ ഡിമാന്റ് ഒക്യുപേഷന്‍ ലിസ്റ്റിലുള്ള തൊഴിലില്‍ പ്രവര്‍ത്തി പരിചയം ഉള്ളവരെയാണ് സാസ്‌കറ്റ്ച്യൂവാന്‍ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമിന്റെ അഥവാ എസ്‌ഐഎന്‍പിയുടെ എക്‌സ്പ്രസ് എന്‍ട്രി, ഒക്യുപേഷന്‍ ഇന്‍ ഡിമാന്റ് സബ് കാറ്റഗറികളിലേക്ക് പരിഗണിക്കുന്നത്.

എന്നാല്‍ ജോബ് ഓഫര്‍ വേണമെന്ന നിബന്ധന രണ്ട് സബ് കാറ്റഗറികളിലുമില്ല. എസ്‌ഐഎന്‍പി കാനഡയുടെ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഭാഗഭാക്കാകുന്ന പ്രവിശ്യകള്‍ക്കും ടെറിട്ടെറികള്‍ക്കും ഒരു നിശ്ചിത എണ്ണം എക്കണോമിക് ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികളെ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനായി നോമിനേറ്റ് ചെയ്യാന്‍ സാധിക്കും. സാസ്‌കറ്റ്ച്യൂവാന്റെ പുതുക്കിയ ഇന്‍-ഡിമാന്റ് ഒക്യുപേഷന്‍സ് ലിസ്റ്റില്‍ മൊത്തം 24 ഒക്യുപേഷനുകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഏപ്രില്‍ 4നാണ് പുതിയ ലിസ്റ്റ് പ്രൊവിന്‍സ് പുറത്തിറക്കിയിരിക്കുന്നത്. പുതിയ ലിസ്റ്റില്‍ നിന്നും മുമ്പത്തെ ഒമ്പത് ഒക്യുപേഷനുകള്‍ നീക്കം ചെയ്തിട്ടുമുണ്ട്. പുതിയ ലിസ്റ്റിലുള്ള ഒമ്പത് ഒക്യുപേഷനുകള്‍ക്ക് പ്രഫഷണല്‍ സ്റ്റാറ്റസ് അല്ലെങ്കില്‍ ലൈസന്‍ഷുവര്‍ നിര്‍ബന്ധമില്ല. ഈ ഒമ്പതും പുതിയ ഒക്യുപേഷുകളായാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എസ്‌ഐഎന്‍പി അതിന്റെ ഇന്‍ ഡിമാന്റ് ഒക്യുപേഷന്‍ ലിസ്റ്റ് കാലാകാലങ്ങളില്‍ അപ്‌ഡേറ്റ് ചെയ്യാറുണ്ട്. പ്രവിശ്യയിലെ തൊഴില്‍ ആവശ്യങ്ങള്‍ക്ക് അനുസൃതമായി ഇതിനെ നിലനിര്‍ത്തുന്നതിനാണ് ഇത്തരത്തില്‍ ലിസ്റ്റ് പുതുക്കുന്നത്.

ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുതിയ ഒക്യുപേഷനുകള്‍

NOC Occupation Title


0423 Managers in Social Services and Community Services

1226 Conference and Event Planners*

1311 Accounting Technicians*

2174 Computer Programmers and Interactive Media Developers

2251 Architectural Technologists and Technicians*

2255 Technical Occupations in Geomatics and Meteorology*

3216 Medical Sonographers

4215 Instructors of Persons with Disabilities*

5254 Program Leaders and Instructors in Recreation, Sport and Fitness*

6332 Bakers*

6342 Tailors, Dressmakers, Furriers and Milliners*

7292 Glaziers

7332 Appliance Servicers and Repairers*

ലിസ്റ്റില്‍ നിന്നും നീക്കം ചെയ്ത ഒക്യുപേഷനുകള്‍

NOC Occupation Title

0821 Managers in Agriculture

0822 Managers in Horticulture

8252 Agricultural Service Contractors, Farm Supervisors and Specialized Livestock Workers

3111 Psychiatrists

7201 Contractors and Supervisors, Machining, Metal Forming, Shaping and Erecting Trades and Related Occupations

7204 Contractors and supervisors, carpentry trades

7237 Welders

7311 Industrial Mechanics

7384 Recreation Vehicle Service





Other News in this category



4malayalees Recommends