യുഎസിലേക്ക് ഇനി ഒരൊറ്റ അഭയാര്‍ത്ഥിയെയും പ്രവേശിപ്പിക്കാനാവില്ല; രാജ്യം അനധികൃത കുടിയേറ്റക്കാരാല്‍ ഹൗസ് ഫുള്‍....!! നിയമവിരുദ്ധ കുടിയേറ്റത്തെ കര്‍ക്കശമായി നേരിടും; കുടിയേറ്റ വ്യവസ്ഥ പൊളിച്ച് പണിയും; യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ ട്രംപിന്റെ കല്‍പന

യുഎസിലേക്ക് ഇനി ഒരൊറ്റ അഭയാര്‍ത്ഥിയെയും പ്രവേശിപ്പിക്കാനാവില്ല; രാജ്യം അനധികൃത കുടിയേറ്റക്കാരാല്‍ ഹൗസ് ഫുള്‍....!! നിയമവിരുദ്ധ കുടിയേറ്റത്തെ കര്‍ക്കശമായി നേരിടും; കുടിയേറ്റ വ്യവസ്ഥ പൊളിച്ച് പണിയും; യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ ട്രംപിന്റെ കല്‍പന
രാജ്യത്ത് അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും നിറഞ്ഞ് കവിഞ്ഞ് ഹൗസ് ഫുള്‍ ആയിരിക്കുന്നുവെന്നും അതിനാല്‍ പുതിയവരെ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ലെന്നും തറപ്പിച്ച് പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. വെള്ളിയാഴ്ച കാലിഫോര്‍ണിയയിലെ യുഎസ്-മെക്‌സിക്കോ അതിര്‍ത്തി സന്ദര്‍ശിക്കുന്നതിനിടെയാണ് ട്രംപ് നിര്‍ണായകമായ ഈ പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. യുഎസ് ഇമിഗ്രേഷന്‍ സിസ്റ്റത്തിന് മേല്‍ അമിതഭാരം വര്‍ധിച്ച് വരുന്നുവെന്നും അതിനാല്‍ നിയമവിരുദ്ധമായ അതിര്‍ത്തി കടക്കല്‍ നിര്‍ബന്ധമായും നിര്‍ത്തി വയ്ക്കുമെന്നും ട്രംപ് കര്‍ക്കശമായി വ്യക്തമാക്കുന്നു.

കാലിഫോര്‍ണിയയിലെ കാലെക്‌സികോയില്‍ സന്ദര്‍ശനം നടത്തവെയാണ് ട്രംപ് തന്റെ ദൃഢനിശ്ചയം വെളിപ്പെടുത്തിയിരിക്കുന്നത്. ഇവിടെ യുഎസ് മെക്‌സിക്കോ അതിര്‍ത്തിയിലെ ഒരു സെക്ഷനില്‍ അദ്ദേഹം സൂക്ഷ്മനിരീക്ഷണം നടത്തുകയും ചെയ്തിരുന്നു. കുടാതെ ഇവിടെ വച്ച് ഇമിഗ്രേഷനുമായി ബന്ധപ്പെട്ട ഒരു നിര്‍ണായക ചര്‍ച്ചയില്‍ ട്രംപ് പങ്കെടുക്കുകയും ചെയ്തിരുന്നു. നിലവില്‍ രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തിയിലൂടെ യാതൊരു നിയന്ത്രണവുമില്ലാതെ അനധികൃത കുടിയേറ്റക്കാര്‍ ഒഴുകി വരുന്ന സാഹചര്യമുണ്ടെന്നും അതിനാല്‍ അവിടെ എമര്‍ജന്‍സി പ്രഖ്യാപിക്കേണ്ടിയിരിക്കുന്നുവെന്നും പ്രസിഡന്റ് തറപ്പിച്ച് പറയുന്നു.

ഇവിടെ അനധികൃത കുടിയേറ്റം താങ്ങാന്‍ പറ്റാത്ത വിധത്തില്‍ മൂര്‍ധന്യത്തിലെത്തിയിരിക്കുന്നുവെന്നും അതിനെ പ്രതിരോധിച്ചേ മതിയാവൂ എന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു. ഇതിനാല്‍ രാജ്യത്തെ ഇമിഗ്രേഷന്‍ വ്യവസ്ഥ നിര്‍ബന്ധമായും പൊളിച്ച് പണിയേണ്ടിയിരിക്കുന്നുവെന്നും ട്രംപ് നിര്‍ബന്ധം പിടിക്കുന്നു. രാജ്യത്തേക്ക് പുതിയതായി ആരെയും പ്രവേശിപ്പിക്കാനാവത്ത വിധത്തില്‍ നിറഞ്ഞ് കവിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

Other News in this category



4malayalees Recommends